Saturday, May 17, 2025
spot_imgspot_img
HomeCrime Newsഎറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ക്യാമറ; അന്വേഷണം ആരംഭിച്ചു പൊലീസ്

എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ക്യാമറ; അന്വേഷണം ആരംഭിച്ചു പൊലീസ്

പനങ്ങാട് : മാടവനയിലെ കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ ലേഡീസ് ഹോസ്റ്റലിൽ യുവാവ് മൊബൈല്‍ ക്യാമറവെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. ലേഡീസ് ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയില്‍ കയറിയ പെണ്‍കുട്ടിയാണ് വെന്റിലേറ്ററില്‍ ക്യാമറ ഓണ്‍ ചെയ്തുെവച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്. camera in hostel

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അധികൃതരുടെ പരാതിയില്‍ പനങ്ങാട് പോലീസാണ് അന്വേഷണം നടത്തുന്നത്.

വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം . പെണ്‍കുട്ടി ബഹളം വെച്ചതോടെ പുറത്തു നിന്ന ആള്‍ മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ പെണ്‍കുട്ടികള്‍ ഒരാള്‍ ഓടിപ്പോകുന്നതും കണ്ടു.

അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പനങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments