ഹോട്ടലിലെ ഒരു ജീവനക്കാരന്റെ ശുക്ലം വെള്ളക്കുപ്പിയില്‍ ഉണ്ടായിരുന്നു എന്ന അവകാശ വധവുമായി ഒരു യുവതി. ജെയ്ന്‍ എന്നും ജോണ്‍ ഡോ എന്നും മാത്രം പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള, പരാതിക്കാരായ ദമ്പതികള്‍ ആരോപിക്കുന്നത് ഹോട്ടലിന്റെ നിരുത്തരവാദപരമായ സമീപനം മൂലം തങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തു എന്നാണ്.
കഴിഞ്ഞ നവംബര്‍ മാസത്തില്‍ റിറ്റ്സ് കാള്‍ട്ടണ്‍ ഹാഫ് മൂണ്‍ ബേ റിസോര്‍ട്ടിലാണ് സംഭവം. ഇതോടെ അതിയായ മാനസിക സമ്മർദ്ദം ഉണ്ടായി എന്നും പരാതിയിൽ പറയുന്നു.
അതേസമയം റിറ്റ്സ്- കാള്‍ടണ്‍ ഹോട്ടലിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.
താന്‍ ഹോട്ടലിന്റെ ഫ്രണ്ട് ഡസ്‌കില്‍ ഒരു കുപ്പി വെള്ളത്തിന് ഓര്‍ഡര്‍ നല്‍കിയിരുന്നു . പിന്നീട് ഒരു പുരുഷ ജീവനക്കാരന്‍ അഞ്ച് കുപ്പി വെള്ളം മുറിയുടെ വാതിലില്‍ എത്തിച്ചു. എല്ലാം കൃത്യമായതിനാല്‍ താന്‍ ഉറങ്ങാന്‍ പോയി എന്നും അവര്‍ പരാതിയില്‍ പറയുന്നു. പാതിയുറക്കം കഴിഞ്ഞ് വെള്ളം കുടിക്കാന്‍ പോയപ്പോഴാണ് താന്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് അവര്‍ പറയുന്നു.
കുപ്പിയിലെ വെള്ളത്തിന്റെ നിറത്തില്‍ അല്‍പം വ്യത്യാസം കാണപ്പെട്ടു. മാത്രമല്ല, കുടിച്ചു നോക്കിയപ്പോള്‍ രുചിക്കും വ്യത്യാസം. അത് ശുക്ലമാണെന്ന് സംശയംതോന്നുകയും തന്റെ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തുകയും ചെയ്തു എന്ന് പരാതിയില്‍ യുവതി പറയുന്നു. തുടര്‍ന്ന് അവര്‍ ഹോട്ടല്‍ മാനേജ്മെന്റുമായും പിന്നീട് പോലീസുമായും ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് ആ കുപ്പിയിലെ ജലം ലബോറട്ടറിയില്‍ പരിശോധനക്കായി മാനേജ്മെന്റ് അയച്ചു. സംഭവം നടന്ന് രണ്ടു മാസത്തിനു ശേഷം ഹോട്ടലിന്റെ ഒരു പ്രതിനിധി അവരെ ഫോണ്‍ വഴി ബന്ധപ്പെടുകയും വെള്ളത്തില്‍ ശുക്ലം കലര്‍ന്നിരുന്നതായി ലബോറട്ടറി പരിശോധനയില്‍ സ്ഥിരീകരിച്ച വിവരം അറിയിക്കുകയുമായിരുന്നു. ഇത് ചെയ്ത ജീവനക്കാരന്‍ ആരെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍, ചില മാരിയട്ട് റിവാര്‍ഡ് പോയിന്റുകള്‍ നഷ്ടപരിഹാരമായി നല്‍കി പ്രശ്നം പരിഹരിക്കാനായിരുന്നു ഹോട്ടല്‍ അധികൃതര്‍ ശ്രമിച്ചത്.
ആ പോയിന്റുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നത് അതേ റിസോര്‍ട്ടില്‍ ഒരിക്കല്‍ കൂടി താമസിക്കാന്‍ മാത്രമായിരുന്നു. എന്നാൽ ഇത് ഞങൾ നിരാകരിക്കുകയായിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണവുമായി ഹോട്ടല്‍ അധികൃതര്‍ സഹകരിച്ചില്ലെന്നും കോടതിയില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. പ്രശ്നം ഉണ്ടാക്കിയ കുപ്പിയും വെള്ളവും പോലീസിന് കൈമാറാന്‍ ഹോട്ടല്‍ തയ്യാറായില്ല. അത് ലഭിച്ചിരുന്നെങ്കില്‍ ഡി എന്‍ എ പരിശോധന നടത്തി യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താമായിരുന്നു എന്നും കോടതിയില്‍ ബോധിപ്പിച്ചു.