തിരുവനന്തപുരം:കേരളാ കോൺഗ്രസ് ബി, ചെയർമാൻ വേണുഗോപാലൻ നായനായർ നവകേരള സദസിന് മുൻപ് മന്ത്രിസഭാ പുനഃസംഘടന നടത്താൻ ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. ആയതിനാൽ മന്ത്രിസഭായുടെ പുനഃസംഘടനം അടുത്ത എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും.
നവംബർ പത്തിന് ആണ് എൽഡിഎഫ് യോഗം.ചർച്ച ചെയ്യാമെന്ന് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്. പുനഃസംഘടന ആവശ്യപ്പെട്ട് കത്ത് നൽകിയ പാർട്ടികൾക്ക് ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികളുടെ നിലവിലെ മന്ത്രിമാര്‍ ഒഴിവാകുമെന്നാണ് വിവരം. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും.
ഗണേഷ് കുമാറിനു വനം വകുപ്പാണ് താൽപര്യം. ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ തീരുമാനം. എന്നാൽ സിപിഎമ്മിനു ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ തൽപര്യകുറവുണ്ട്. സോളാര്‍ വിവാദം നിലനിൽക്കെ മന്ത്രിസ്ഥാനം നല്‍കുന്നതിനോടാണ് സിപിഐഎമ്മിന് എതിർ അഭിപ്രായം.
തോമസ് കെ തോമസ്സും എ കെ ശശീന്ദ്രനും മന്ത്രിസ്ഥാനത്തെ ചൊല്ലി തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. എൻസിപി, ജനതാദൾ എസ് അടക്കമുള്ളവർ മന്ത്രിസ്ഥാനത്തിനു വേണ്ടി അവകാശവാദങ്ങൾ ഉയർത്തിയിരുന്നു. രണ്ടര വർഷം കരാർ ഉറപ്പിച്ചിരുന്നെങ്കിലും എൻസിപിയിൽ എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറല്ല .തോമസ് കെ തോമസിനോട് പാർട്ടി വേദിയിലാണ് മന്ത്രിസ്ഥാനം വേണമെന്നആവശ്യം പറയേണ്ടതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
എ എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ സ്പീക്കറാക്കാനും സാധ്യതയുണ്ട്.ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയും മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ സാധ്യതയുണ്ട്.ജനതാദൾ എസിൽ അവസാനത്തെ രണ്ടര വർഷം മന്ത്രി പദം പ്രതീക്ഷിച്ച് ഇരിക്കുകയനെന്നും മാത്യു ടി തോമസ്. എന്നൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത്തരം ആലോചനകളിൽ ഇല്ലെന്നാണ് കൃഷ്ണൻകുട്ടി പറഞ്ഞു.
എൽ ജെ ഡി ഇത്തവണ മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്നാണ് സൂചന. ആവശ്യം അംഗീകരിച്ചാൽ ഏക അംഗം കെ പി മോഹനൻ മന്ത്രിയാകും. ഏക അംഗമായ കോവൂർ കുഞ്ഞുമോൻ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. മന്ത്രിമാരുടെ വകുപ്പുകളിൽ സിപിഐഎം ലും മാറ്റം വരാൻ സാധ്യതയുണ്ട്.