പാലക്കാട്: കേരളത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടിലെ ഫലം പുറത്ത് വരുന്നതോടെ വയനാട് ലോക്‌സഭയില്‍ പ്രിയങ്കാ ഗാന്ധി മുന്നിലാണ്. ചേലക്കരയില്‍ സിപിഎം നേതാവ് യുആര്‍ പ്രദീപാണ് മുന്നില്‍. പാലക്കാട് ബിജെപിയുടെ സി കൃഷ്ണകുമാറിനാണ് തുടക്കത്തില്‍ മുന്‍തൂക്കം.
തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല.
ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപിന്റെ സ്വന്തം പഞ്ചായത്തായ ദേശമംഗലത്ത് വോട്ടെണ്ണുകയാണ്. ഇവിടെ വോട്ട് വർധിപ്പിക്കാനായാൽ ചേലക്കര ഇടത്തോട്ട് തന്നെയെന്ന് ഉറപ്പിക്കാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 2,636 വോട്ട് ലീഡാണ് ഇവിടെ കിട്ടിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 148 വോട്ടായി ലീഡ് കുറഞ്ഞിരുന്നു.
വയനാട്ടിൽ വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് അരലക്ഷം വോട്ടിനരികെ
പാലക്കാട് ബിജെപിക്ക് കൂടുതൽ സ്വാധീനമുളള നഗരസഭയിൽ ഇത്തവണ വോട്ടുകൾ കുറഞ്ഞു. ബിജെപി വോട്ട് ചോർന്നത് കോൺഗ്രസിലേക്കാണ്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 111 വോട്ടും വർധിച്ചു.
പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണിയപ്പോൾ പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും ചേലക്കരയിൽ യുആർ പ്രദീപും വയനാട്ടിൽ പ്രിയങ്ക ഗാന്ധി തന്നെയായിരുന്നു മുന്നേറ്റമുണ്ടാക്കിയത്. വയനാട്ടിൽ ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നില യുഡിഎഫ് നിലനിർത്തുകയാണ്.
ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്.