ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കായി ടിക്കറ്റെടുക്കുന്ന എല്ലാ യാത്രക്കാര്‍ക്കും 2027ഓടെ യാത്ര ഉറപ്പാക്കുമെന്ന് റെയില്‍വെ അധികൃതർ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. ഉത്സവകാലത് ട്രെയിൻ ടിക്കറ്റെടുത്തവര്‍ക്ക് യാത്ര മുടങ്ങിയതിന്റെയും ദീപാവലി സമയത്ത് ട്രെയിനില്‍ കയറാന്‍ തിരക്ക് കൂട്ടുന്നതിനിടെ ബിഹാറില്‍ യാത്രക്കാരന്‍ മരിച്ചതിനെ തുടർന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റെയില്‍വെയുടെ ഈ തീരുമാനം.
By 2027, trains will run faster and without any waiting lists
കൂടുതല്‍ ട്രെയിനുകള്‍ എല്ലാവരുടെയും യാത്ര ഉറപ്പാക്കാന്‍ അനുവദിക്കുമെന്നും ദിവസേനയുള്ള ട്രെയിനുകള്‍ കൂട്ടുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. എല്ലാ വര്‍ഷവും പുതിയ ട്രാക്കുകള്‍ സ്ഥാപിക്കാൻ ആണ് പദ്ധതി ഇതിന്റെ ഭാഗമായി വര്‍ഷം 4,000 മുതല്‍ 5,000 വരെ പുതിയ ട്രാക്കുകള്‍ നിര്‍മിക്കാനാണ് നീക്കമെന്നും റെയില്‍വെ അറിയിച്ചു. ഇപ്പോൾ പ്രതിദിനം 10,748 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട് , ഇത് പ്രതിദിനം 13,000 ട്രെയിനുകളായി കൂട്ടാൻ ആണ് പദ്ധതി. നാലുവര്‍ഷംകൊണ്ട് 3,000 ട്രെയിനുകള്‍ കൂടി പുതുതായി എത്തും. വര്‍ഷംതോറം 800 കോടി യാത്രക്കാരെന്നത് 1,000 കോടിയായി ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ട്രാക്കുകളുടെ എണ്ണം കൂട്ടുക, കൂടുതൽ വേഗത , തുടങ്ങിയ മാറ്റം വരുന്നതിലൂടെ യാത്രാ സമയം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. വേഗത വര്‍ധിപ്പിച്ചാല്‍ ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രയില്‍ രണ്ട് മണിക്കൂര്‍ ഇരുപത് മിനിറ്റ് ലാഭിക്കാം എന്നാണ് റെയിൽവേയുടെ പഠനം അനുസരിച്ച് വ്യക്തമാക്കുന്നത്.