Saturday, May 17, 2025
spot_imgspot_img
HomeNews'റോബിനെ' തിരിച്ചു തരണമെന്നാവശ്യപ്പെട്ട് ​ഗാന്ധിപുരം ആർടിഒക്ക് കത്ത് നൽകുമെന്ന് ബസ് ഉടമ;കേരള സർക്കാരുമായി ആലോചിച്ച ശേഷം...

‘റോബിനെ’ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് ​ഗാന്ധിപുരം ആർടിഒക്ക് കത്ത് നൽകുമെന്ന് ബസ് ഉടമ;കേരള സർക്കാരുമായി ആലോചിച്ച ശേഷം പിഴ ഈടാക്കിയാൽ മാത്രമേ വിട്ടുനൽകൂവെന്ന് തമിഴ്‌നാട്

കോട്ടയം: കേരള സർക്കാരുമായി ആലോചിച്ച ശേഷം പെർമിറ്റ് ലംഘനത്തിനുള്ള പിഴ ഈടാക്കിയെ ബസ് വിട്ട് നൽകൂവെന്ന് എന്ന് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചതായി റോബിൻ ബസ് ഉടമ ഗിരീഷ്. പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഗാന്ധിപുരം ആർടി ഓഫീസിലെത്തി ഗിരീഷ് ഇന്ന് കത്തു നൽകും.എന്ത് പ്രതിസന്ധി വന്നാലും സർവീസ് തുടരാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

Bus owner says he will write to Gandhipuram RTO to return ‘Robin’

ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ആർടിഒ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബസുടമ കത്ത് നൽകുന്നത്.

ബസിലെ യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക്എത്തിച്ചിരുന്നു. വാളയാർ അതിർത്തി വരെ തമിഴ്നാട് ആർടിസി ബസിലും ഇതിനു ശേഷം ബസുടമയുംവാഹനം ഏർപ്പാട് ചെയ്തിരുന്നു. ഈ വാഹനത്തിലാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്. 

22ന് ചൊവ്വാഴ്ച റോബിൻ ബസ് പെർമിറ്റ് സംബന്ധിച്ച് വിധി വരാനിരിക്കെ കേരള സർക്കാർ ഒത്താശയോടെനടത്തുന്ന നാടകമാണിതെന്ന് റോബിൻ ബസുടമ പറഞ്ഞു. നിലവിൽ ആർടിഒ കസ്റ്റഡിയിലെടുത്ത ബസ് മൂന്ന് ദിവസത്തിനകംവിട്ടു തരാം, എന്നാൽ കേരളത്തിൽ നിന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചെടുത്തതെന്നും ഗിരീഷ് പറഞ്ഞു. 

രണ്ടാംദിനം സർവീസിന് ഇറങ്ങിയ റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പെർമിറ്റ് ലംഘനംചൂണ്ടിക്കാട്ടിയാണ് പിടികൂടി പൂട്ടിയിട്ടത്. തൊടുപുഴയ്ക്ക് സമീപം വെച്ച് കേരള എം വി ഡി ഉദ്യോഗസ്ഥർതടഞ്ഞ്,പരിശോധിച്ചു. 7500 രൂപ പിഴയുമിട്ടു.  പിന്നീട് ഒരിടത്തും പരിശോധന ഉണ്ടായില്ല.

എന്നാൽ വാളയാറുംകടന്ന് ഉച്ചയോടെ കോയമ്പത്തൂരിൽ എത്തേണ്ട ബസ് യാത്രക്കാർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റ്റുകയായിരുന്നു.

അതേസമയം, ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ നിയമവിരുദ്ധത ഉണ്ടെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഓൾഇന്ത്യ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ദേശീയപാത വഴി സർവീസ് നടത്തുന്ന റോബിൻ ബസ്സിനെ തടയുകയാണ് ഹരജിയുടെ ലക്ഷ്യം. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments