കോഴിക്കോട്: എരഞ്ഞിപ്പാലം ജങ്ഷനില്‍വെച്ച് ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍ തലയില്‍ക്കയറി മരിച്ചു. രാരിച്ചൻ റോഡ് വലിയപറമ്ബത്ത് വി.പി. വില്ലയില്‍ വിലാസിനി (62)യാണ് മരിച്ചത്. Bus accident woman dies
നെഞ്ചുവേദനയെത്തുടർന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കില്‍ പോകവെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആണ് വിലാസിനി അപകടത്തില്‍പെട്ടത്.
കൊട്ടാരം റോഡിലെ ഡോ. സേഠ് മെഡിക്കല്‍ സെന്റർ ഫോർ ഹോമിയോപ്പതിക് റിസർച്ചിലെ ജീവനക്കാരിയാണ് വിലാസിനി. സഹോദരൻ ഗോപിക്കൊപ്പം തിങ്കളാഴ്ച എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ എരഞ്ഞിപ്പാലം ജങ്ഷനില്‍വെച്ച് മലാപ്പറമ്ബ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് തട്ടിയാണ് അപകടമുണ്ടായത്. ബസ് ബൈക്കില്‍ തട്ടിയതോടെ വിലാസിനി റോഡിലേക്ക് വീണു. അതേ ബസിന്റെ ടയർ ഇവരുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.
അതേസമയം ബൈക്കോടിച്ച ഗോപിക്ക് അപകടത്തില്‍ കൈക്ക് പരിക്കേറ്റിട്ടുണ്ട്.