പാലക്കാട്: ചിറ്റൂർ നഗരത്തിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്കേറ്റു. നല്ലേപ്പിള്ളി അണ്ണാംതോടാണ് അപകടം.ബസ് ഡ്രൈവർമാരും വിദ്യാർത്ഥികളും ഉൾപ്പെടെ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കൊഴിഞ്ഞാപാറയിലേയ്ക്കും, തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് കൂട്ടിയിടിച്ചത്.സംഭവത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. രണ്ട് ഡ്രൈവർമാർക്കും ഗുരുതരമായി പരിക്കേറ്റു. ഒരു ഡ്രൈവറുടെ കാൽ കുടുങ്ങിയിരുന്നു, ഇയാളെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.
ബസിനു മുന്നിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ നൽകി. ചിലരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.