കൊച്ചി: നടൻ മോഹൻലാലിനെതിരെ വിമർശനവുമായി സഹോദരൻ (പിതൃസഹോദരന്റെ മകൻ) ബിജു ഗോപിനാഥൻ. കുടുംബത്തെ തിരിഞ്ഞ് നോക്കാത്ത ആളാണ് മോഹൻലാലെന്നും ആരേയും സഹായിക്കാറില്ലെന്നും ബിജു ആരോപിച്ചു. brother reveals that mohanlal will not help

മോഹൻലാൽ കുടുംബത്തെ സഹായിക്കാറില്ലെന്നും. താനൊരിക്കൽ പതിമൂന്ന് ലക്ഷം രൂപ ആവിശ്യപ്പെട്ട് ചെന്നപ്പോൾ തരാൻ പറ്റില്ലെന്ന് പറഞ്ഞെന്നും ബിജു ഗോപിനാഥൻ പറയുന്നു. നേരത്തെ താൻ രണ്ട് ലക്ഷം രൂപ ചോദിച്ചപ്പോഴും അനുജത്തി നാൽപ്പതിനായിരം രൂപ ചോദിച്ചപ്പോഴും നൽകിയിരുന്നു. എന്നാൽ വല്ല്യ തുക ആവിശ്യപെട്ടപ്പോൾ ലാലിൻറെ സ്വഭാവം മാറിയെന്നുമാണ് ബിജു ഗോപിനാഥൻ പറയുന്നത്. മോഹൻലാലിൻറെ പിതാവിന്റെ അനുജന്റെ മകനാണ് ബിജു ഗോപിനാഥൻ.
തന്റെ പിതാവ് അതായത് ലാലിൻറെ പിതാവിന്റെ സഹോദരൻ മരിച്ചപ്പോൾ ഒന്ന് കാണാൻ പോലും വന്നില്ല. തനിക്ക് രണ്ട് ലക്ഷവും, സഹോദരിക്ക് നാൽപ്പതിനായിരം രൂപയും തന്നതല്ലാതെ മോഹൻലാൽ കുടുംബത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും ബിജു ഗോപിനാഥൻ പറയുന്നു.

എന്നാൽ മോഹൻലാൽ തന്നെ ഒരുപാട് സഹായിക്കുന്നുണ്ടെന്നാണ് ആളുകൾ കരുതുന്നതെന്നും ബിജു ഗോപിനാഥൻ പറയുന്നു. അതേസമയം മമ്മുട്ടി എല്ലവരെയും സഹായിക്കുന്ന ആളാണ്, കുടുംബക്കാർക്കൊക്കെ അദ്ദേഹം ജോലി വാങ്ങി കൊടുത്തിട്ടുണ്ട്. മമ്മുട്ടിയുടെ സഹോദരന് വീട് വെച്ച് വരെ കൊടുത്തത് മമ്മുട്ടിയാണെന്നും ബിജു ഗോപിനാഥൻ പറയുന്നു.
‘മോഹൻലാലിന് താടിയെടുക്കാൻ പറ്റില്ല. ഒത്തിരി ആളുകൾ ഇൻജക്ഷൻ എടുത്തിട്ടുണ്ട്. ചിലർക്ക് ഇതിൽ റിയാക്ഷൻ ഉണ്ടാകും. അങ്ങനെ റിയാക്ഷൻ വന്നതാണ് പുള്ളിക്ക്. കണ്ണിന് പോലും പുള്ളിക്ക് വ്യത്യാസം ഉണ്ട്. ഫേസ് പോലും മാറിപ്പോയി. പല ഡോക്ടർമാരോടും ഞാൻ ചോദിച്ചിരുന്നു. ക്രമേണ മാറാനുള്ള സാധ്യത മാത്രമാണ് ഉള്ളത്. വേറൊരു സാധ്യത ഇല്ല.
മോഹൻലാലിന് താടിയെടുക്കാൻ പറ്റില്ല. അലർജിയാണ്. താടി വടിക്കാൻ പറ്റില്ല. അലർജിയാണ്. അതുകൊണ്ട് തന്നെ ഒരേ ടൈപ്പ് കഥാപാത്രം കണ്ടാൽ ആളുകൾ മടുക്കില്ലേ. ലാലിന്റെ സിനിമയ്ക്കായിരുന്നു മുൻപ് മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സുരേഷ് ഗോപി, ദിലീപ്, ബിജു മേനോനൊക്കെ ഉണ്ട്.