Thursday, November 14, 2024
spot_imgspot_img
HomeCrime Newsപതിമൂന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ പ്രതി ജീവനൊടുക്കാൻ...

പതിമൂന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

മഞ്ചേരി: 13 കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 19 വയസ്സുകാരന് 123 വർഷം കഠിനതടവും ഏഴുലക്ഷംരൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ പതിനൊന്നുമാസംകൂടി സാധാരണ തടവ് അനുഭവിക്കണം.

2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽവെച്ച് സംരക്ഷണച്ചുമതലയുള്ള സഹോദരൻ പെൺകുട്ടിയെ പലതവണ ലൈംഗികപീഡനത്തിന് വിധേയമാക്കി ഗർഭിണിയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അതിജീവിതയടക്കം പ്രധാനസാക്ഷികളെല്ലാം കൂറുമാറിയ കേസിൽ ഡി.എൻ.എ. തെളിവായി സ്വീകരിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ഗർഭിണിയായ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഈ വിവിരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാൽ ചികിത്സിച്ച ഡോക്ടർ കേസിലെ രണ്ടാംപ്രതിയാണ്. ഇയാൾക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേചെയ്തിരിക്കയാണിപ്പോൾ. മറ്റൊരു ആശുപത്രിയിൽവെച്ച് പെൺകുട്ടി കുഞ്ഞിന് ജന്മംനൽകി. ഇവിടത്തെ ഡോക്ടറാണ് വിവരം പോലീസിൽ അറിയിച്ചത്.

വിവിധ വകുപ്പുകളിലുള്ള ശിക്ഷ പ്രതി ഒന്നിച്ചനുഭവിച്ചാൽ മതി. അതേസമയം ശിക്ഷാവിധിക്കുശേഷം കോടതിയിൽവെച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments