ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും യുകെയ്‌ക്കും ഇടയിലെ വിമാന സർവീസുകളുടെ 100-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി ബ്രിട്ടിഷ് എയർവേയ്‌സ്.British Airways celebrates 100 years of flying to India
യാത്രക്കാർക്ക് ഇതിന്റെ ഭാഗമായി വിമാനത്തില്‍ പരമ്ബരാഗത ഇന്ത്യൻ വിഭവങ്ങളൊരുക്കി നല്‍കാനാണ് കമ്ബനിയുടെ തീരുമാനം.
യു.കെ., യു.എസ്., കാനഡ തുടങ്ങിയിട സ്ഥലങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും സഞ്ചരിക്കുന്ന യാത്രക്കാർക്കാണ് നവംബർ അവസാനം വരെ ഈ വിഭവങ്ങള്‍ ലഭ്യമാകുക എന്നാണ് വിമാനക്കമ്ബനി അറിയിച്ചിരിക്കുന്നത്. തേങ്ങാ ചോർ, മട്ടണ്‍ കറി, ചക്കബിരിയാണി, പനീർ കുർമ, സഫ്രാനി ചിക്കൻ തുടങ്ങിയവയാണ് വിഭവങ്ങളിലെ പ്രധാന ആകർഷണം. ഇത് കൂടാതെ നൂറോളം ഇന്ത്യൻ സിനിമകളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിലവില്‍ ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് ആഴ്ചയില്‍ 56 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.