Tuesday, July 8, 2025
spot_imgspot_img
HomeNewsInternationalകലാപ വിരുദ്ധ പ്രതിഷേധം വർദ്ധിച്ചതോടെ കലാപത്തിന് നേരിയ ശമനം

കലാപ വിരുദ്ധ പ്രതിഷേധം വർദ്ധിച്ചതോടെ കലാപത്തിന് നേരിയ ശമനം

ലണ്ടൻ: കനത്ത പോലീസ് നടപടി സ്വീകരിച്ചതോടെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ ശമിച്ചു. ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമായെങ്കിലും അധികൃതർ ഇപ്പോഴും ജാഗ്രതയിലാണ്.

ലണ്ടനിലും മറ്റ് പ്രധാന നഗരങ്ങളിലും ഇന്നലെ കലാപ വിരുദ്ധ പ്രകടനങ്ങൾ നടന്നു. ലണ്ടൻ മേയർ സാദിഖ് ഖാൻ, വംശീയതയെ നേരിടാനുള്ള പ്രതിബദ്ധതയ്ക്ക് പൊതുജനങ്ങൾക്കും അവരുടെ ധീരമായ പ്രവർത്തനത്തിന് പോലീസിനും നന്ദി പറഞ്ഞു. അറസ്റ്റിലായവർ പ്രതിഷേധക്കാരോ ദേശസ്നേഹികളോ മാന്യരായ പൗരന്മാരോ അല്ലെന്നും അക്രമവും മോഷണവും നടത്തിയ കുറ്റവാളികളാണെന്നും ലണ്ടൻ പോലീസ് കമ്മീഷണർ മാർക്ക് റോലി പറഞ്ഞു.

കഴിഞ്ഞ 29 മാസത്തിനിടെ സൗത്ത്പോർട്ടിൽ മൂന്ന് പെൺകുട്ടികൾ കുത്തേറ്റതിന് പിന്നാലെയാണ് വ്യാജ കുടിയേറ്റ വിരുദ്ധ പ്രചാരണം ആരംഭിച്ചത്. ചൊവ്വാഴ്ച മുതൽ ഈ കലാപത്തിൽ 400 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments