ലണ്ടന്‍: കഴിഞ്ഞ കുറച്ച ദിവസങ്ങളായി തുടരുന്ന അക്രമാസക്തമായ വംശീയ ആക്രമണങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും ശേഷം വാരാന്ത്യത്തില്‍ കൂടുതല്‍ കലാപങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാബിനറ്റ് ഓഫീസ് മന്ത്രി നിക്ക് തോമസ്-സൈമണ്ട്‌സ്.
അക്രമികള്‍ക്ക് പെട്ടെന്ന് തന്നെ ജയില്‍ശിക്ഷ ഉറപ്പാക്കിയതും പ്രശ്നബാധിത പ്രദേശങ്ങളില്‍ കൃത്യമായി പൊലീസ് സേനയെ വിന്യസിച്ചതുമാണ് ബുധനാഴ്ച വംശീയവാദികള്‍ ആഹ്വാനം ചെയ്തിരുന്ന വ്യാപകമായ അക്രമം ഒഴിവാക്കാന്‍ സഹായിച്ചതെന്നു പ്രധാനമന്ത്രി വിശദീകരിച്ചു.
ഇതോടൊപ്പം കലാപത്തിനെതിരെ സമാധാനപ്രിയരായ ജനങ്ങള്‍ ഒരുമിച്ചു തെരിവിലിറങ്ങുകകൂടി ചെയ്തതോടെ അക്രമികള്‍ മാളത്തിലൊളിച്ചു.
വിദ്വേഷത്തിന് ഇടമില്ലെന്ന് പ്രഖ്യാപിച്ച് ബര്‍മിംഗ്ഹാമില്‍ ആയിരക്കണക്കിന് വംശീയ വിരുദ്ധ പ്രതിഷേധക്കാരാണ് ജ്വല്ലറി ക്വാര്‍ട്ടറിലെ മൈഗ്രന്റ് സെന്ററിന് പുറത്തേക്ക് എത്തിയത്. ഇമിഗ്രേഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ അക്രമിക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്ത പരന്നതിന് പിന്നാലെ ബ്രിട്ടനിലെ സാധാരണക്കാരായ ജനങ്ങള്‍ പ്രതിരോധവുമായി രംഗത്തിറങ്ങിയതോടെ പോലീസിനെ കൊണ്ട് സാധിക്കാത്തത് യാഥാര്‍ത്ഥ്യമായി.
ജൂലൈ 29 ന് വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടില്‍ നടന്ന കത്തി ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഒരു ഇസ്ലാമിസ്റ്റ് കുടിയേറ്റക്കാരനെ തെറ്റായി തിരിച്ചറിഞ്ഞ തെറ്റായ ഓണ്‍ലൈന്‍ പോസ്റ്റുകളുടെ ഒരു തരംഗത്തെ തുടര്‍ന്നാണ് കലാപം ആരംഭിച്ചത്.