Saturday, December 7, 2024
spot_imgspot_imgspot_img
HomeCrime Newsകാമുകിക്ക് ഉറക്കമില്ല, ആറ് മണിക്കൂറിനുള്ളില്‍ യുവതിക്ക് നല്‍കിയത് 20 അനസ്തേഷ്യ : ഡോക്ടറായ കാമുകൻ പിടിയില്‍

കാമുകിക്ക് ഉറക്കമില്ല, ആറ് മണിക്കൂറിനുള്ളില്‍ യുവതിക്ക് നല്‍കിയത് 20 അനസ്തേഷ്യ : ഡോക്ടറായ കാമുകൻ പിടിയില്‍

ആറ് മണിക്കൂറിനുള്ളിൽ 20 തവണയിലധികം അനസ്തേഷ്യ നല്‍കിയ യുവതി മരിച്ചു. ചെൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.boyfriend giving anesthesia more than 20 times

യുവതിയുടെ ഉറക്കമില്ലായ്മയെ ചികിത്സിക്കുന്നതിന്റെ ഭാഗമായി കാമുകനായ ഡോക്ടർ ആണ് തുടർച്ചയായി അനസ്തേഷ്യ നല്‍കിയത്. എന്നാല്‍, യുവതിയുടെ മരണത്തോടെ കാമുകനായ ഡോക്ടർക്കെതിരെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലെഷാനിലെ ജിയാജിയാങ് കൗണ്ടിയിലെ ഒരു ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ക്യു ആണ് കൊലപാതക കുറ്റത്തിന് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ചു 2022 -ലാണ് ഇരുവരും ഒരു ഓണ്‍ലൈൻ ഡേറ്റിംഗ് പ്ലാറ്റ്ഫോം വഴി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും യുവതി തന്റെ ഉറക്കമില്ലായ്മയെ കുറിച്ച്‌ ഡോക്ടർ കൂടിയായ തന്റെ കാമുകനോട് പറയുകയും ചെയ്തു. കൂടാതെ ഉറക്കക്കുറവ് ലഘൂകരിക്കുന്നതിനായി തനിക്ക് അനസ്തേഷ്യ നല്‍കണമെന്നും യുവതി ഇയാളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ മാർച്ച്‌ ഏഴിനാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് . മാർച്ച്‌ 6 -ന്, രാത്രി 11 മണി മുതല്‍ പിറ്റേന്ന് രാവിലെ 5 മണി വരെ ആറ് മണിക്കൂറില്‍ ക്യു ഏകദേശം 1,300 മില്ലിഗ്രാം പ്രൊപ്പോഫോള്‍ അനസ്തേഷ്യ മരുന്ന് 20 -ലധികം തവണകളായി ചെന്നിന്റെ ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നു. ഇതുകൂടാതെ മാർച്ച്‌ ഏഴിന് രാവിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ക്യു കാമുകിക്ക് സ്വന്തമായി ഉപയോഗിക്കാനായി 100 മില്ലിഗ്രാം പ്രൊപ്പോഫോള്‍ കൂടി നല്‍കിയിരുന്നു. പിന്നീട് മുറിയില്‍ തിരിച്ചെത്തിയ ക്യൂ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ചെന്നിനെയാണ്.

അതേസമയം ക്യു ഉടൻ തന്നെ സംഭവം പോലീസില്‍ അറിയിക്കുകയും സംഭവിച്ച കാര്യങ്ങള്‍ പോലീസിനോട് ഏറ്റുപറയുകയും ചെയ്തു. കൂടാതെ ഇയാള്‍ ചെന്നിൻ്റെ ബന്ധുക്കള്‍ക്ക് 400,000 യുവാൻ (US$55,000) നഷ്ടപരിഹാരം നല്‍കുകയും ചെയ്തതായാണ്റിപ്പോർട്ട് പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments