ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയില്‍ ഇരുചക്രവാഹനത്തില്‍ പടക്കവുമായി വരുമ്പോള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
കൂടാതെ ആറ് പേർക്ക് പരിക്കേറ്റു.പടക്കവുമായി യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയില്‍ ചാടിയപ്പോള്‍ പടക്കം താഴെവീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
സുധാകർ ആണ് അപകടത്തിൽ മരിനപ്പെട്ടത്.പരിക്കേറ്റ ആറുപേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും നില ഗുരുതരമാണ്.