കോട്ടയം: മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പുഴ സ്വദേശി ധനേഷ് മോഹന്‍ ഷാജി (26) ആണ് മരിച്ചത്.
ധനേഷ് ഞായറാഴ്ചയാണ് ഒഴുക്കില്‍പ്പെട്ടത്. ചെക്ക് ഡാമില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടനകളും സ്‌കൂബാ ടീമും ധനേഷിനായി തിരച്ചില്‍ നടത്തി.
രണ്ടുദിവസത്തെ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് ധനേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും