Friday, April 25, 2025
spot_imgspot_img
HomeNewsTechnologyഇലക്ട്രിക് കാറുകൾക്ക് ഒരു വെല്ലുവിളിയായി പുതിയ താരം: ആദ്യ എസ് യു വി യുമായി ബി എം ഡബ്ളിയു

ഇലക്ട്രിക് കാറുകൾക്ക് ഒരു വെല്ലുവിളിയായി പുതിയ താരം: ആദ്യ എസ് യു വി യുമായി ബി എം ഡബ്ളിയു

ദുബായ്: ഇലക്‌ട്രിക് കാറുകൾ ഇന്ത്യയിൽ തരംഗം സൃഷ്ട്ടിക്കുബോൾ വിപണിയിലേക്ക് എത്തുന്ന എല്ലാ മോഡലുകൾക്കും വലിയ സ്വീകാര്യത നേടി കഴിഞ്ഞിരിക്കുന്നു.ലക്ഷ്വറി വിഭാഗത്തിലും ബജറ്റ് സെഗ്മെന്റിലുമെല്ലാം ഇലക്ട്രിക് കാറുകൾ ഇപ്പൊൾ സുധാര്യമാണ്.

മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ച ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവിയും വിറ്റഴിഞ്ഞത് . 66.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബി‌എം‌ഡബ്ല്യുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഉപഭോക്താക്കൾക്ക് പുതിയ iX1 ബുക്ക് ചെയ്യാം. ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർണമായും വിറ്റുതീർന്നു.

ഒറ്റ ചാർജിൽ 400 മുതൽ 500 കിലോമീറ്റർ വരെ റേഞ്ചാണ് പുതിയ ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. 130kW ഡിസി ഫാസ്റ്റ് ചാർജിംഗ് എസ്‌യുവിക്ക് ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 29 മിനിറ്റ് മാത്രം മതിയാവുമെന്നാണ് ജർമൻ ബ്രാൻഡ് അവകാശപ്പെടുന്നത്. എന്നാൽ 11kW എസി ചാർജർ ഉപയോഗിച്ചാൽ 6.3 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാം.

ചില ചെറിയ മാറ്റങ്ങൾ ഒഴികെ iX1 ഇവി അതിന്റെ പെട്രോൾ, ഡീസൽ പതിപ്പായ X1 എസ്‌യുവിക്ക് സമാനമാണ്. ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ X1 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പാണ് പുതിയ iX1. ഇതിൽ പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ആഡംബര വാഹന വിപണിയിലെ ആദ്യത്തെ കാറായി ബിഎംഡബ്ല്യു X1 മാറുന്നു. ഇന്റീരിയറും ആഡംബരപൂർണമാണ്. ഇതിനായി 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ഹാർമോൺ കാർഡൺ 12 സ്പീക്കർ സൗണ്ട് സിസ്റ്റം, മസാജ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ കീ, വയർലെസ് ചാർജിംഗ്, ആൻഡ്രോയിഡ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments