എല്ലാവരുടെയും ആഗ്രഹം തനിക്ക് ആകർഷകമായ സുന്ദരമായ ഒരു മുഖം വേണം എന്നുതന്നെയാണ് അല്ലേ? സുന്ദരമായ ചര്‍മ്മം ആഗ്രഹിക്കാത്തവർ വിരളമാണ്. പക്ഷേ പലരേയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ഈ ബ്ലാക്ക്ഹെഡ്‌സ്. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ട് രൂപപ്പെടുന്ന ഒന്നാണ്. ബ്ലാക്ക്ഹെഡ്‌സ് പ്രധാനമായും കാണപ്പെടുന്നത് മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ്.
എണ്ണമയമുള്ള ചർമ്മത്തിലാണ് ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു, എന്നീ പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. വീട്ടിലെ ചില അടുക്കള ചേരുവകൾ ഉപയോഗിച്ചുതന്നെ ഇതിന് പരിഹാരം കാണാം. ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.ബ്ലാക്ക്ഹെഡ്സ് മാറ്റി മുഖം സുന്ദരമാക്കണോ, ഇതാ എളുപ്പവഴികൾ.

ബ്ലാക്ക്ഹെഡ്സ് കളയാനുള്ള എളുപ്പവഴികൾ
1. ഒരു പാത്രത്തില്‍ രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചത് എടുക്കുക. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തേന്‍, ഒരു വാഴപ്പഴം ഉടച്ചത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി സ്ക്രബ് ചെയ്യാം. ഇതിനുശേഷം ചൂടുവെള്ളം ഉപയോഗിച്ചു മുഖം കഴുകാം.
2. രണ്ട് ടീസ്പൂണ്‍ ഓട്സ് നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഇനി ഇത് കട്ടത്തൈരും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.
3. തേൻ
ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗത്ത് തേൻ തേയ്ക്കുക. 10 മിനിട്ടിന് ശേഷം തുണി ഉപയോഗിച്ച് തുടച്ച് നീക്കണം. അതുകഴിഞ്ഞ് ശുദ്ധമായ വെള്ളത്തിൽ കഴുകുക. തുടച്ചയായി 5 ദിവസം ചെയ്താൽ ഫലം കണ്ടുതുടങ്ങും.

4. മഞ്ഞളും വെളിച്ചെണ്ണയും
1 സ്പൂൺ വെളിച്ചെണ്ണയും മഞ്ഞളും മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കാം. ആവശ്യമെങ്കിൽ രണ്ട് തുള്ളി പനിനീരോ, നാരങ്ങാ നീരോ ചേർക്കാം. 15 മിനിട്ടിന് ശേഷം ഇത് കഴുകി കളയാം. ചർമത്തിന് തിളക്കം ലഭിക്കാനും ഈ മിശ്രിതം സഹായിക്കും.
5. മുട്ട പ്രയോഗം
ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള ബ്ലാക്ക്ഹെഡ്സിന് മുകളിൽ തേയ്ച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. 14 ദിവസം കൊണ്ട് ബ്ലാക്ക് ഹെഡ്സ് പൂർണമായും മാറുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
6. തേൻ, പഴം, ഓട്സ്
1 സ്പൂൺ ഓട്സും, 1 സ്പൂൺ തേനും, 1 വാഴപ്പഴവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നല്ലൊരു സ്ക്രബറാണ്. മുഖത്ത് പുരട്ടി ചെറുതായി സ്ക്രബ് ചെയ്തശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകാം.