ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട്ടില്‍ നവ്യ ഹരിദാസും, പാലക്കാട്ട് സി കൃഷ്ണകുമാറും ചേലക്കരയില്‍ കെ ബാലകൃഷ്ണനും മത്സരിക്കും.ദില്ലിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. മലമ്ബുഴയില്‍ രണ്ട് തവണ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു 2021ല്‍ പാലക്കാട് ബിജെപിക്കായി കളത്തിലെത്തിയത്. ഷാഫി പറമ്ബിലിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം.
ഇത്തവണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് വിട്ടു വന്ന പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്നു.വയനാട് പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി മത്സരിപ്പിക്കുന്ന നവ്യ ഹരിദാസ് മഹിള മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
കഴിഞ്ഞ രണ്ട് തവണ കോഴിക്കോട് കോര്‍പറേഷനിലെ കാരപ്പറമ്ബ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറുമാണ് നവ്യ ഹരിദാസ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചു.