റിമി ടോമി എന്ന് കേട്ടാലേ പ്രേക്ഷകര്‍ക്ക് ഒരാവേശമാണ്. ഗായിക എന്ന നിലയില്‍ മാത്രമല്ല, മികച്ച ഡാന്‍സര്‍, അവതാരക എന്നീ നിലകളിലൊക്കെ റിമി കഴിവു തെളിയിച്ചു കഴിഞ്ഞു. അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടിണ്ട്. birthday surprise for rimi tomys mother
റിമിയുടെ കിടിലൻ മേക്കോവർ എപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. പാട്ടിന് പുറമെ അടുത്തിടെ റിമി ടോമിയുടെ വമ്പൻ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ഇപ്പോഴിതാ അമ്മ റാണിയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് റിമി ടോമി. വീട്ടുമുറ്റത്ത് സ്റ്റേജ് ഒരുക്കി അവിടെ വച്ചായിരുന്നു ലളിതമായ ആഘോഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും റാണിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു രംഗത്തെത്തി. ബേബി പിങ്ക്–അക്വ ബ്ലൂ തീമിലായിരുന്നു അലങ്കാരങ്ങൾ.
ചുവപ്പും പച്ചയും ഇടകലർന്ന ഫ്ലോറൽ സാരിയാണ് റാണി ധരിച്ചത്. ആഘോഷ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. . ‘മികച്ചൊരു മകനെ വളർത്തിയെടുത്തതിന് മമ്മിക്കു നന്ദി. ജീവിതത്തിൽ നിങ്ങളെ രണ്ടുപേരെയും ലഭിച്ചതിനു ദൈവത്തോടു നന്ദി പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു.
എന്നും അദ്ഭുതപ്പെടുത്തുന്ന മമ്മിക്ക് പിറന്നാൾ മംഗളങ്ങൾ’ എന്നാണ് റിങ്കുവിന്റെ പങ്കാളിയും നടിയുമായ മുക്ത ആഘോഷചിത്രങ്ങൾ പങ്കിട്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.