Friday, November 8, 2024
spot_imgspot_img
HomeNewsശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എന്തിനാണ് ഗുണ്ടാ നേതാവ് ഓം പ്രകാശിനെ സന്ദര്‍ശിച്ചത്?; പോലീസ് അന്വേഷണം...

ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എന്തിനാണ് ഗുണ്ടാ നേതാവ് ഓം പ്രകാശിനെ സന്ദര്‍ശിച്ചത്?; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് ഇന്നലെ പോലീസ് പുറത്ത് വിട്ടിരുന്നു. യുവതാരങ്ങളായ പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് പുറത്തുവന്നിരിക്കുന്നത്. റിമാൻഡ് റിപ്പോർട്ടിൽ ഇരുവരുടേയും പേരുണ്ട്. ഇതോടെ റിമാൻഡ് റിപ്പോർട്ടില്‍ പരാമർശിച്ചിരിക്കുന്ന 20 പേരുടെയും മോഴി പോലീസ് ഇന്ന് ശേഖരിക്കും.Binu Joseph who brought Sreenath Bhasi and Prayaga Martin to hotel, is in police custody on intoxica

ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത എളമക്കര സ്വദേശിയെ രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യയുണ്ട്. ഓം പ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കും.

കഴിഞ്ഞദിവസമാണ് കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളി ഷിഹാസിനേയും എറണാകുളം കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽനിന്ന് പിടികൂടിയത്. മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന് സംശയിക്കുന്നതിന്‍റെ പേരിലായിരുന്നു ഇത്. 20-ഓളം കേസുകളിൽ പ്രതിയാണ് ഇവർ. പരിശോധനയിൽ ഷിഹാസിൻ്റെ മുറിയിൽനിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു.

ബോബി ചലപതി എന്നയാൾ ബുക്ക് ചെയ്തിരുന്ന മുറിയിലായിരുന്നു ഓംപ്രകാശും ഷിഹാസും ഉണ്ടായിരുന്നത്. 1421, 1423, 1506 എന്നീ മുറികളിൽ ഉണ്ടായിരുന്നവർ ചേർന്നു ശനിയാഴ്ച ഡിജെ പാർട്ടി നടത്തി എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അന്ന് ലഹരി മരുന്നിന്ന് ഉപയോഗിച്ചിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ജാമ്യത്തിൽ ഇറങ്ങിയ ഇവർ കൊച്ചിയിൽ വന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട്. എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തതായാണ് മരട് പോലീസ് പറഞ്ഞത്. ഈ സംഭവത്തിലെ അന്വേഷണം പുരോ​ഗമിക്കവേയാണ് സിനിമാ താരങ്ങൾ ഇവരെ കാണാനെത്തിയ വിവരം പുറത്തുവന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments