തന്റെ അച്ഛന്റെ വേർപാടിനെക്കുറിച്ച് വികാരനിർഭരമായ കുറിപ്പുമായി ഭാവന. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.
പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ;
‘കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് ആളുകൾ പറയാറ്, പക്ഷേ യാഥാർത്ഥ്യം എപ്പോഴും അതായിരിക്കണമെന്നില്ല. ഓരോ ദിവസവും, ഓരോ നിമിഷവും, ഉയർച്ച താഴ്ചകളുണ്ടാകുമ്പോഴുമെല്ലാം ഞാൻ അച്ഛനെ മിസ് ചെയ്യുന്നു. എപ്പോഴും ഹൃദയത്തിലുണ്ട്.’
മിസ് യൂ അച്ഛ, അച്ഛനില്ലാത്ത ഒമ്പത് വർഷങ്ങൾ എന്നും ഭാവന ഹാഷ്‌ടാഗ് നൽകിയിട്ടുണ്ട്.