Wednesday, April 30, 2025
spot_imgspot_img
HomeNewsIndiaകണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ ഭാസുരാംഗൻ അറസ്റ്റില്‍ ; ഇന്ന് കോടതിയിൽ ഹാജരാക്കും

കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ ഭാസുരാംഗൻ അറസ്റ്റില്‍ ; ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: മുന്‍ സിപിഐ നേതാവ് ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റില്‍. ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത് പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ . ഇരുവര്‍ക്കുമൊപ്പം ബാങ്ക് സെക്രട്ടറി ബൈജുവിനേയും ഇഡി ചോദ്യം ചെയ്തിരുന്നു.

Bhasurangan arrested in Kandala bank fraud case; He will be produced in court today

ഇന്നലെ രാവിലെയാണ് ഇഡി കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ച ഇരുവരുടേയും അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി. ഇതു മൂന്നാം തവണയാണ് ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്. മൊഴികളിലെ വൈരുധ്യങ്ങൾ മൂലം ഭാസുരാംഗനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നു ഇഡി പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ഇഡി കസ്റ്റഡി അപേക്ഷ നൽകും.100 കോടിക്ക് മുകളില്‍ രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്നു ഇഡി പറയുന്നു.

ഭാസുരാംഗന്റേയും മകന്റേയും പേരിലുള്ള ചില സ്വത്തുക്കളുടെ ശ്രോതസ് വ്യക്തതയില്ല. ഓഡിറ്റിംഗ് നടത്തിയതിലും വലിയ ക്രമക്കേടുണ്ട്. ഇതെല്ലാം വിശദമായി അന്വേഷിക്കണം എന്നും ഇഡി പറയുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇഡി ഭാസുരാംഗന്റെ വീട്ടിലടക്കം പരിശോധിച്ചിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments