മലയാളികൾക്കു പ്രീയപ്പെട്ട നടിയാണ് ഭാമ. മലയാളത്തിനു പുറമെ മറ്റു ഭാഷ സിനിമകളിലും ഭാമ സജീവമായിരുന്നു.ഇപ്പോൾ മകൾക്ക് ഒപ്പം കൊച്ചിയിൽ താമസമാക്കിയ ഭാമ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും നിറ സാന്നിധ്യമാണ്.
കൂടാതെ വാസുകി ബൈ ഭാമ എന്ന പേരിൽ ബൊട്ടീക്കും ഭാമക്കുണ്ട്.
2021 ൽ ആണ് ഭാമക്ക് പെൺകുഞ്ഞ് പിറക്കുന്നത്.തുടർന്ന് അഭിനയം നിർത്തിയ ഭാമ പൂർണ്ണമായും കുടുംബിനിയുടെ വേഷത്തിൽ എത്തിയിരുന്നു, പക്ഷെ അധികം വൈകാതെ ഭാമ സിംഗിൾ മദർ ആണെന്ന കാര്യം ആരാധകരെ അറിയിക്കുകയാണ് ഉണ്ടായത്.
ഇപ്പോഴിതാ ഭാമയുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ‘yalla flashmedia’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ സ്റ്റൈലിഷ് ആയ വസ്ത്രം ധരിച്ച് വളരെ സുന്ദരിയായാണ് ഭാമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ ലെെക്കും കമന്റുമായി ആരാധകരും രംഗത്തെത്തി. ‘എന്റമ്മേ ഇതൊക്കെ ആണ് തിരിച്ച് വരവ്’, ‘ആഹാ കലക്കിയല്ലോ’, ‘ഇവർക്കൊന്നും പ്രായമാവില്ലേ’ തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.