Friday, April 25, 2025
spot_imgspot_img
HomeNewsകടലമാവ് വീട്ടില്‍ ഉണ്ടോ എങ്കില്‍ മുഖം വെളുപ്പിക്കാം

കടലമാവ് വീട്ടില്‍ ഉണ്ടോ എങ്കില്‍ മുഖം വെളുപ്പിക്കാം

ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം. മുഖസൗന്ദര്യത്തിനായി വിവിധ ക്രീമുകളും ഫേസ് പാക്കുകളും ഉപയോ​ഗിക്കുന്നവരാണ് പലരും. പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ ഇനി മുതൽ ചർമ്മത്തെ സംരക്ഷിക്കാം.

പണ്ടുകാലം മുതലേ ചർമ്മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചർമ്മത്തിന് നല്ല നിറം നൽകാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി ചർമ്മം മനോഹരമാക്കുന്നു.

എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക്, ബാക്ടീരിയ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാനും മുഖക്കുരുവിനെ തടയാനും പാടുകളെ അകറ്റാനും ഇവ സഹായിക്കും.

കടലമാവ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…

1.നാല് ടീസ്പൂൺ കടലപ്പൊടിയിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും ഇവ സഹായിക്കും.

2.രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. മുഖക്കുരു, കറുത്തപാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

3.രണ്ട് ചെറിയ സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കറുത്ത പാടുകളെ തടയാനും ചര്‍മ്മം സുന്ദരമാകാനും ഈ പാക്ക് സഹായിക്കും.

4.രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും പകുതി പഴവും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.

5. ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

രോമം കളയാന്‍
മുഖത്തെ ആവശ്യമില്ലാത്ത രോമങ്ങള്‍ കളയാന്‍ നല്ലൊരു പ്രതിവിധിയാണ് കടലമാവിന്റെ പാക്ക്. മഞ്ഞള്‍പ്പൊടിയും കടലമാവും ചേര്‍ത്ത് മുഖത്തു പുരട്ടുക, അല്‍പ സമയത്തിന് ശേഷം മുഖം നന്നായി കഴുകുക. ഇങ്ങനെ ചെയ്യുന്നത് മൂലം മുഖത്തെ ആവശ്യമില്ലാത്ത രോമങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചര്‍മത്തിന് നിറം നല്‍കുന്ന ഒരു വഴി കൂടിയാണിത്.കടലമാവ്, ഉലുവാപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു സ്‌ക്രബ് ചെയ്താല്‍ മുഖത്തു വളരുന്ന രോമങ്ങള്‍ നീങ്ങിക്കിട്ടും.

ബോഡി സ്‌ക്രബ്ബ്
ചര്‍മത്തില് സോപ്പ് ഉപയോഗിക്കുന്നതിന് പകരം കടലമാവ് ബോഡി സ്‌ക്രബ്ബ് ഉപയോഗിക്കാം. അതിനായി അല്‍പം ഓട്‌സ്, കടലമാവ്, കോണ്‍ഫ്ളവര്‍, പാല്‍ എന്നിവ എടുത്ത ശേഷം നന്നായി മിക്‌സ് ചെയ്ത മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മൃതകോശങ്ങളെ നശിപ്പിക്കുന്നതിനോടൊപ്പം ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments