Wednesday, April 30, 2025
spot_imgspot_img
HomeLifestyleതണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ? കേൾക്കുമ്പോൾ സിംപിൾ എന്നു തോന്നാമെങ്കിലും ഗുണങ്ങൾ ഏറെ

തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ? കേൾക്കുമ്പോൾ സിംപിൾ എന്നു തോന്നാമെങ്കിലും ഗുണങ്ങൾ ഏറെ

ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും,   എന്നാല്‍ ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. എത്ര ക്ഷീണം ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യുമ്പോൾ പകുതി ക്ഷീണം പോകുമെന്നതില്‍ സംശയം വേണ്ട. തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  • മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. രാത്രിയിലെ ഉറക്കക്ഷീണം അകറ്റാനും കണ്ണിന് നല്ല ഉന്മേഷം ലഭിക്കാനും ഇത് സഹായിക്കും.
  • ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം തൂങ്ങാതിരിക്കാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. യുവത്വം നിലനിര്‍ത്താനും ഇത് ഗുണം ചെയ്യും.
  • മുഖത്തെ സുഷിരങ്ങള്‍ ചെറുതാകാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് സഹായിക്കും.
  • നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ മുഖത്തിനു ഒരല്‍പം നിറം കൂടിയ പോലെ തോന്നാം. ഇതുപോലെ തന്നെയാണ് ഐസ് ക്യൂബുകള്‍ മുഖത്ത് ഉരസിയാലും ചര്‍മ്മം തിളങ്ങും.
  • വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്.
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments