Thursday, May 15, 2025
spot_imgspot_img
HomeLifestyleവേപ്പിനെ വെല്ലാന്‍ വേറൊന്നില്ല; വേപ്പില കലക്കിയ വെള്ളത്തില്‍ കുളിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍

വേപ്പിനെ വെല്ലാന്‍ വേറൊന്നില്ല; വേപ്പില കലക്കിയ വെള്ളത്തില്‍ കുളിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍

ആര്യവേപ്പ് നിങ്ങളുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ആരോഗ്യപരമായും സൗന്ദര്യപരമായും എല്ലാം പലപ്പോഴും നിങ്ങള്‍ക്ക് ആര്യവേപ്പ് ഉപയോഗപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. കേശസംരക്ഷണത്തിന് വേണ്ടി നമുക്ക് ആര്യവേപ്പ് കണ്ണടച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലും ധാരാളം അത്ഭുതങ്ങള്‍ കാണിക്കും. benifits of neem for bathing

വേപ്പ് കലക്കിയ വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ആയുര്‍വേദപ്രകാരം ഒരു പുരാതന പാരമ്പര്യമാണ്. പ്രത്യേകിച്ച് സീസണല്‍ രോഗങ്ങള്‍ ചെറുക്കാനായും ചര്‍മ്മപ്രശ്‌നങ്ങള്‍ നീക്കാനായും ഇത് ഗുണകരമാണ്. മാറുന്ന കാലാവസ്ഥയില്‍ ആളുകള്‍ക്ക് പനിയോ ജലദോഷമോ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന പ്രതിരോധശേഷി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിന് വേപ്പ് കലര്‍ത്തിയ വെള്ളത്തില്‍ കുളിക്കുന്നത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. വേപ്പില കലക്കിയ വെള്ളത്തില്‍ കുളിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വേപ്പും ആയുര്‍വേദവും  

ആയുര്‍വേദപ്രകാരം വേപ്പിലയില്‍ കുളിക്കുന്ന ആചാരം നൂറ്റാണ്ടുകളായി തുടരുന്നുണ്ട്. വേപ്പല കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് സീസണല്‍ അണുബാധകള്‍ ഒഴിവാക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് വേപ്പില വെള്ളത്തില്‍ കുളിക്കുന്നത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ശരീരത്തില്‍ നിന്ന് പൂര്‍ണ്ണമായും വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വേപ്പില ചേര്‍ത്ത വെള്ളത്തില്‍ കുളിച്ചാലുള്ള ഗുണങ്ങള്‍  

നമ്മുടെ ചര്‍മ്മം വിഷാംശത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. അതിനാല്‍ ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എപ്പോഴും ശരീരത്തില്‍ ഉണ്ടാകുന്നു. ദിവസവും വേപ്പില വെള്ളം ഉപയോഗിച്ച് കുളിച്ചാല്‍ ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ നീക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം  

വേനല്‍ക്കാലത്ത് വേപ്പില ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മപ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. വേപ്പില ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നത് മുഖക്കുരു, പാടുകള്‍, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചിക്കന്‍പോക്‌സിന് പരിഹാരം

സോറിയാസിസ്, എക്‌സിമ, ചിക്കന്‍പോക്‌സ് തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍, ആന്റിമൈക്രോബയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ എന്നിവ വേപ്പിലുണ്ട്. ചിക്കന്‍പോക്സ് ഉള്ളവര്‍ അവര്‍ക്കും ചുറ്റും വേപ്പില സൂക്ഷിക്കുന്നതും വേപ്പിന്‍ വെള്ളത്തില്‍ കുളിക്കുന്നതും ചിക്കന്‍പോക്സ് ചികിത്സയ്ക്ക് ഉത്തമമാണ്.

താരന് പരിഹാരം  

വേപ്പില വെള്ളം കൊണ്ട് കുളിക്കുന്നത് ശരീര ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. മുടിയിലെ താരന്‍ അകറ്റാനും വേപ്പില വെള്ളം കൊണ്ട് കുളിക്കുന്നത് നല്ലൊരു പരിഹാരമാണ്. ഇത് നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുകയും തുറന്ന സുഷിരങ്ങള്‍ അഠച്ച് തലയോട്ടിയിലെ വീക്കം, അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ക്ഷീണം അകറ്റാനും കണ്ണിലെ അലര്‍ജി ഇല്ലാതാക്കാനും വേപ്പില വെള്ളം സഹായിക്കുന്നു.

കുളിക്കാന്‍ വേപ്പിന്‍ വെള്ളം ഉണ്ടാക്കുന്ന വിധം  

കുളിക്കാനായി വെള്ളം ചൂടാക്കുക. വെള്ളം ചൂടാകുമ്പോള്‍ അതില്‍ 2 തണ്ട് വേപ്പില ചേര്‍ക്കുക. വെള്ളം 20 മിനിറ്റ് ചൂടാക്കി അത് തണുക്കാന്‍ കാത്തിരിക്കുക. ഇപ്പോള്‍ നിങ്ങളുടെ കുളിക്കാനുള്ള വെള്ളം തയ്യാറാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments