ഭുവനേശ്വർ: ബാംഗ്ലൂരില്‍ 29 കാരിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന് സംശയിക്കുന്നയാള്‍ ആത്മഹത്യചെയ്തു.Bengaluru woman murder: Accused found dead in Odisha
മഹാലക്ഷ്‌മി കൊലക്കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന മുക്തി രഞ്ജൻ റോയിയെ ആണ് ഒഡീഷയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
മരത്തില്‍ തൂങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം. കർണാടക പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നിതിനിടെയാണ് ഒഡീഷ പൊലീസ് മൃതദേഹം കണ്ടെത്തിയത്. മഹാലക്ഷ്‌മിയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചുകൊണ്ട് എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സംഭവത്തില്‍ ഒഡീഷ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്
മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹ ഭാഗങ്ങളാണ് വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാര്‍ട്മെന്റില്‍ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന മഹാലക്ഷ്മി ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. അപ്പാര്‍ട്മെന്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജില്‍ നിന്നും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.