ബെംഗളൂരു: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനു ഭർത്താവ് അപമാനിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാള്‍ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരി (26) ആണ് മരിച്ചത്. Bengaluru Woman Driven to Suicide After Alleged Harassment for Not Having Son…
ഇവരുടെ ഭർത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരെ കൊപ്പാള്‍ റൂറല്‍ പൊലീസ് കേസെടുത്തു. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനു ആണ് യുവതിയെ ഭർത്താവ് നിരന്തരം അപമാനിച്ചു കൊണ്ടിരുന്നത്.
നാലു മാസം മുൻപാണ് ഹനുമാവ മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഇതോടെ ആണ്‍കുഞ്ഞുണ്ടാകാത്തതില്‍ ഹനുമാവയെ ഗണേഷ് പതിവായി കുറ്റപ്പെടുത്തിയിരുന്നു. രണ്ടു വർഷം മുൻപ് രണ്ടാമത്തെ പെണ്‍കുഞ്ഞ് ജനിച്ചതിനു പിന്നാലെയാണ് ഇയാള്‍ ഭാര്യയെ അപമാനിക്കുന്നത് പതിവാക്കിയതെന്ന് ഹനുമാവയുടെ പിതാവ് ബാസപ്പ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ഹനുവാമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)