Monday, December 9, 2024
spot_imgspot_imgspot_img
HomeCrime Newsമായയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടു ദിവസം; ബ്യൂട്ടി വ്ലോഗറായ യുവതി കൊല്ലപ്പെട്ടതിൽ പ്രതിയായ...

മായയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടു ദിവസം; ബ്യൂട്ടി വ്ലോഗറായ യുവതി കൊല്ലപ്പെട്ടതിൽ പ്രതിയായ മലയാളിയുവാവിനായി തിരച്ചിൽ ഊർജ്ജിതം

കണ്ണൂർ:കണ്ണൂർ: ബെംഗളൂരുവിൽ വ്ലോഗറായ യുവതിയെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്.beauty bloger death update

അസം സ്വദേശിനി മായ ഗോഗോയിയെ കൊലപ്പെടുത്തിയത് യുവതിയുടെ കാമുകനായ കണ്ണൂർ സ്വ​ദേശി ആരവ് തന്നെയെന്നാണ് പൊലീസിന്റെ നി​ഗമനം. ഇയാൾ കാമുകിയെ കൊലപ്പെടുത്തിയത് മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം രണ്ടു ദിവസം ഇയാൾ മൃതദേ​ഹത്തിനൊപ്പം അപ്പാർട്ടുമെന്റിൽ കഴിഞ്ഞു. അതിന് ശേഷം ഇയാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ആരവിന്റെ കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീട്ടിലും പൊലീസ് പരിശോധന നടത്തുമെന്നാണ് വിവരം.

ആരവിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിരുന്നു. മായയെ കൊല്ലാൻ ആരവ് നേരത്തേ പദ്ധതിയിട്ടിരുന്നതായാണു പൊലീസ് നിഗമനം. കൊല്ലണം എന്ന് ഉദ്ദേശിച്ചു തന്നെയാണു മുറിയെടുത്തത്. ഓൺലൈനിൽ ആരവ് നൈലോൺ കയർ ഓർഡർ ചെയ്തിരുന്നതായി കണ്ടെത്തി. ഓൺലൈനിൽ ആരവ് നൈലോൺ കയർ ഓർഡർ ചെയ്തിരുന്നതായി കണ്ടെത്തി. കയർ ഉപയോഗിച്ച് മായയുടെ കഴുത്ത് ഞെരിച്ച ശേഷമാണു മായയെ ആരവ് കുത്തിയത്. ശനിയാഴ്ച മായയും ആരവും അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്തതായാണ് വിവരം. ഞായറാഴ്ച ആരവ് മായയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവസ്ഥലത്തുനിന്ന് ആരവ് രക്ഷപ്പെട്ടത് ഇന്നലെ പുലർച്ചെയാണ്. അതുവരെ ആരവ് മൃതദേഹത്തിനൊപ്പം അപ്പാർട്ട്മെന്റിൽ കഴിഞ്ഞു. ഫാഷൻ, ഭക്ഷണം, ദൈനംദിന ജീവിത നിമിഷങ്ങൾ എന്നിവയെ കുറിച്ചുള്ള വിഡിയോകൾ പങ്കിട്ടാണ് യൂട്യൂബിൽ മായ ശ്രദ്ധിക്കപ്പെട്ടത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments