തന്റെ കുടുംബത്തിനെതിരെ നെഗറ്റീവ് കമന്റ് ഇടുന്ന ആളുകൾക്ക് മറുപടിയുമായി ബഷീർ ബാഷി. പുതിയ വീഡിയോയിലൂടെ ആണ് ബഷീർ ബഷി മറുപടി രേഖപ്പെടുത്തിയത്.
വാക്കുകൾ :
കമന്റിടുന്ന മണ്ടമ്മാരുടെ വിചാരം ഞങ്ങൾക്ക് യുട്യൂബ് വരുമാനം മാത്രമെയുള്ളുവെന്നാണ്. അത് വെറും തെറ്റിദ്ധാരണയാണ്. യുട്യൂബിൽ നിന്നും വരുമാനമില്ലെന്നല്ല. വരുമാനമുണ്ട്. പക്ഷെ ഞങ്ങളുടെ മെയിൻ വരുമാനം വരുന്നത് എനിക്ക് മൂന്ന്, നാല് ബിസിനസുണ്ട് അതിൽ നിന്നാണ്.
അതുകൂടാതെ സ്ഥലങ്ങൾ വാങ്ങുകയും മറിക്കുകയും വിൽക്കുകയും ചെയ്യുന്നുമുണ്ട്.യുട്യൂബ് കൊണ്ട് മാത്രം ജീവിക്കുന്നവനല്ല ഞാൻ. അതുകൂടി മനസിലാക്കുക. യുട്യൂബിൽ നിന്നും കിട്ടുന്നത് ഞങ്ങൾ അടിച്ച് പൊളിക്കും. അതുപോലെ പാവങ്ങളെ സഹായിക്കും. പക്ഷെ അത് പബ്ലിക്കിൽ കാണിക്കാൻ താൽപര്യമില്ല. അതുകൊണ്ടാണ് കാണിക്കാത്തത്. ഞാൻ എന്താണ് ചെയ്തിട്ടുള്ളത് ഞാൻ ചെയ്ത് കൊടുത്തത് കിട്ടിയിട്ടുള്ളവർക്ക് അറിയാം. ഒരിക്കലും അവർ അങ്ങനെ പറയില്ല. ചില കമന്റുകൾ കണ്ടതുകൊണ്ടാണ് ഇത് പോലും ഇപ്പോൾ ഞാൻ ഇവിടെ പറഞ്ഞത്