ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇത്തവണത്തെ അവലോകന യോഗത്തില്‍ പലിശനിരക്കില്‍ കുറവുണ്ടാകുമെന്ന് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായി കുറയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
കൂടാതെ ആഗസ്റ്റിൽ പണപ്പെരുപ്പം 2.2 ശതമാനത്തില്‍ നിന്ന് സെപ്തംബറില്‍ 1.7 ശതമാനമായി കുറഞ്ഞിരുന്നു. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ കണക്ക് പ്രകാരം 2023 ഒക്ടോബര്‍ മാസവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ മാസം ഭക്ഷ ഉല്‍പ്പന്ന വിലയില്‍ 0.8 ശതമാനം കുറവുണ്ടായി.
കൂടാതെ ഉല്‍പ്പന്നങ്ങളുടെ വിലയും ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 2.1 ശതമാനം കുറഞ്ഞു. അതെ സമയം വില കുറഞ്ഞെങ്കിലും സാധനങ്ങള്‍ മേടിക്കുന്നതിലും കുറവ് ഉണ്ടായിട്ടുണ്ട്. അതെ സമയം സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം ഈ തീരുമാനത്തെ സാധിക്കുമോ എന്ന സംശയം സാമ്പത്തിക വിദഗ്ധര്‍ക്ക് ഉണ്ട് .