കൊച്ചി:സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുട്യൂബ് ചാനലുകള്‍ക്കെതിരെ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ കേസ് രജിസ്റ് ചെയ്തു. കൊച്ചി സൈബര്‍ പോലീസാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. ആലുവ സ്വദേശിയുടെ വെളിപ്പെടുത്തല്‍ എന്ന പേരിലാണ് യൂട്യൂബ് ചാനലുകള്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
മുൻപ് നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെ ഇതേ നടി പീഡനപരാതി നല്‍കിയിരുന്നു. നടിയുടെ ചില ചില പ്രതികരണങ്ങളാണ് യുട്യൂബ് ചാനലുകള്‍ സംപ്രേക്ഷണം ചെയ്തത്. ഇതിലായിരുന്നു ബാലചന്ദ്ര മേനോനെതിരേയുള്ള പരാമര്‍ശങ്ങളും ഉണ്ടായിരുന്നത്.
പരാമർശങ്ങൾ അപകീര്‍ത്തികരവും തന്നെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതുമാണെന്ന് ബാലചന്ദ്ര മേനോന്റെ പരാതിയിൽ പറയുന്നു . കൂടാതെ ചിലർ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു .