Tuesday, March 18, 2025
spot_imgspot_img
HomeNewsനടൻ ബാല അറസ്റ്റിൽ, മുൻ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് നടപടി

നടൻ ബാല അറസ്റ്റിൽ, മുൻ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് നടപടി

കൊച്ചി : നടൻ ബാല അറസ്റ്റിൽ, തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടപടി. മകളെയും തന്നെയും പിന്തുടർന്ന് ശല്യം ചെയ്തെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. കൂടാതെ നടനെതിരേ ജുവനെൽ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ന് പുലർച്ചെയായിരുന്നു ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ വച്ച് ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്‌.തുടർന്ന് ഇപ്പോൾ കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ബാലയെ എത്തിച്ചിരിക്കുന്നത്. ചോദ്യം ചെയ്യുകയാണെന്നും , വൈകിട്ടോടെ ബാലയെ കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കി.

ബന്ധം വേർപെടുത്തിയ ശേഷവും അവരെയും മകളെയും പിന്തുടർന്ന് ശല്യം ചെയ്തു എന്നതാണ് പരാതി. മാത്രമല്ല ഈ വിഷയത്തിൽ ബാലയുടെ മകൾ തന്നെ പരസ്യമായി ബാലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments