താന്‍ വീണ്ടും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് നടന്‍ ബാല. എന്നാൽ വധു ആരാണെന്നുളള ചോദ്യത്തിന് ബാല മറുപടി നൽകിയില്ല. വീണ്ടും നിയമപരമായി വിവാഹിതനാകുമെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ മാദ്ധ്യമപ്രവർത്തകർ ഒരിക്കലും കാണാൻ വരരുതെന്നും താരം വ്യക്തമാക്കി.
അതേസമയം തന്‍റെ 250 കോടി സ്വത്ത് തട്ടി എടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അത് ആര്‍ക്ക് കൊടുക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ബാല പറയുന്നു. തനിക്ക് ഇപ്പോൾ പലരില്‍ നിന്നും ഭീഷണിയുണ്ട്. ഇക്കാര്യം വ്യക്തമാക്കി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും താരം അറിയിച്ചു.
കഴിഞ്ഞ ദിവസം തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടിരുന്നു. അസ്വഭാവികത ആരോപിച്ചായിരുന്നു താരം ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. രാവിലെ ഏകദേശം 3.45ഓടെ ചിലർ തന്റെ വീടില്‍ വാതില്‍ക്കല്‍ വന്ന് മണിയടിച്ചെന്ന് താരം പറയുന്നു.
ഒരു സ്‍ത്രീയും കുഞ്ഞും അവര്‍ക്കൊപ്പം വേറെ ഒരു പയ്യനും വീട്ടുമുറ്റത്തെത്തി. പുറത്ത് കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാൻ ശ്രമിക്കില്ലല്ലോ? തന്നെ വലിയ ഒരു ട്രാപ്പിലാക്കാൻ ആരോ ശ്രമിക്കുകയാണ് എന്നും നടൻ വ്യക്തമാക്കുന്നു.
മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. ചലച്ചിത്ര ബാല 2019ലാണ് ഡിവോഴ്‍സായത്.