ഇന്നലെ രാവിലെയായിരുന്നു നടൻ ബാലയുടെ നാലാം വിവാഹം. തന്റെ അമ്മാവന്റെ മകളായ കോകിലയാണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. മിഴ്നാട്ടുകാരിയാണെന്നും സ്വന്തക്കാരിയായതിനാൽ ഇപ്പോൾ ആത്മവിശ്വാസത്തിലാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കുട്ടിക്കാലം മുതല്‍ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നു എന്ന് കോകിലയും മാധ്യമങ്ങളോട് വ്യക്തമാക്കി.
”ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും. നാന്‍ ചെന്നൈയില താ ഇരിന്തെ. അതിനാല ഇങ്ക നടക്കിറ എതവും എനിക്ക് തെരിയാത്. ഇങ്ക വന്തതിക്ക് അപ്പുറം താ മട്ര് വിഷയത്തെ പത്തിയെല്ലാം പുരിഞ്ചത്. അവരെ പത്തി നാന്‍ വീട്ടിലെ ഡയറി കൂടെ എഴുതി വച്ചിരിക്ക് (കുട്ടിക്കാലം മുതല്‍ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്.)
(ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് ഒരു ഡയറി വരെ ഞാന്‍ എഴുതി വച്ചിട്ടുണ്ട് വീട്ടില്‍) എന്നാണ് കോകില പറഞ്ഞത്. അതേസമയം, സത്യസന്ധമായ സ്‌നേഹം എന്താണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോകിലയുടെ ഡയറി വായിക്കാനിടയായപ്പോഴാണ് മനസിലായതെന്ന് ബാല പറഞ്ഞു.
’കോകിലയെ വർഷങ്ങളായി അറിയാം. അവളാണ് ഇഷ്ടമാണെന്ന കാര്യം മറച്ചുവച്ചത്. എന്നെ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നതും മറച്ചുവച്ചത് അവളാണ്. വലിയൊരു ലവ് സ്റ്റോറി ഉണ്ട്. ചെറുപ്പം മുതൽ അവൾ ഡയറി എഴുതുമായിരുന്നു. അത് വായിച്ചതിനുശേഷമാണ് ഞാൻ സമ്മതം പറഞ്ഞത്. ഇത് പുതിയൊതു തുടക്കമാണ്’- ബാല പറഞ്ഞു.
മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. ചലച്ചിത്ര ബാല 2019ലാണ് ഡിവോഴ്‍സായത്.