തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് വൻ വിമർശനമാണ്. ബൈജുവിന്റെ കൂടെ വാഹനാപകട സമയത്ത് മകളുമുണ്ടായിരുന്നെന്ന തരത്തില്‍ വാർത്തകളും പുറത്ത് വന്നിരുന്നു.baiju accident case daughter aiswarya santhosh instagram post
ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി മകള്‍ ഐശ്വര്യ സന്തോഷ് രംഗത്തെത്തിയിരിക്കുകയാണ് .
കാറോടിച്ച സമയത്ത് ഞാനല്ല കൂടെയുണ്ടായിരുന്നതെന്നും തന്റെ ബന്ധുവാണ് കൂടെയുണ്ടായതെന്നും ഐശ്വര്യ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു
‘അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഒപ്പമുണ്ടായെന്ന് പറയുന്ന വ്യക്തി അത് ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. എല്ലാവരും ഇപ്പോള്‍ സുരക്ഷിതരാണ്. തെറ്റിദ്ധാരണയില്ലാതിരിക്കാന്‍ ആണ് ഇത് പോസ്റ്റ് ചെയ്യുന്നത്’, ഐശ്വര്യ പറഞ്ഞു.
അതേസമയം മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച പരാതിയില്‍ ബൈജുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്ബലത്ത് വെച്ചാണ് അപകടം നടന്നത്. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.