പാലക്കാട്: അമ്മ അറിയാതെ വീടിന് മുന്നിലെ പ്രധാന റോഡില്‍ ഇറങ്ങിയ പിഞ്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി കാര്‍ യാത്രക്കാര്‍. കൊപ്പം-വാളാഞ്ചേരി പാതയിലാണ് നെഞ്ചിടിക്കുന്ന സംഭവം.
പാലക്കാട് ജില്ലയിലെ ഒന്നാന്തിപടിയില്‍ കഴിഞ്ഞ മാസം 28നു നടന്ന സംഭവത്തിന്റെ വീഡിയോയാണ്പു ഇപ്പോൾ പുറത്തുവന്നത്.
ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് റോഡിലേയ്‌ക്ക് ഇറങ്ങിയത്. കളിപ്പാട്ടവുമായി വീട്ടില്‍ നിന്ന് റോഡിലേയ്‌ക്ക് നടന്ന് കയറാൻ ശ്രമിക്കുന്ന കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. സംഭവം നടക്കുന്ന സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കൊപ്പം – വളാഞ്ചേരി പാതയിലേക്കാണ് വീട്ടില്‍ നിന്നും കുട്ടി ഇറങ്ങിയത്. ഈ സമയം റോഡിലൂടെ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗതയില്‍ നീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ ഒരു കാറും കുട്ടിയെ കടന്നുപോയി. എന്നാൽ വഴിയരകില്‍ ഒറ്റയ്ക്ക് നില്‍കുന്ന കുട്ടിയെ ശ്രദ്ധിച്ച ഇവര്‍, തിരികെ വന്ന് യാത്രക്കാരില്‍ ഒരാള്‍ കുട്ടിയെ എടുത്ത് വീട്ടിലാക്കുകയായിരുന്നു. അതേസമയം ഈ യാത്രക്കാര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.