Thursday, May 15, 2025
spot_imgspot_img
HomeNewsKerala Newsഅമൃത പ്രസവിച്ചത് ഭര്‍ത്താവും ബന്ധുവും പുറത്തുപോയപ്പോള്‍; ആചാരപ്രകാരമാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്ന് യുവതി

അമൃത പ്രസവിച്ചത് ഭര്‍ത്താവും ബന്ധുവും പുറത്തുപോയപ്പോള്‍; ആചാരപ്രകാരമാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്ന് യുവതി

തിരുവനന്തപുരം: നവജാതശിശുവിന്റെ മൃതദേഹം പോത്തൻകോട് വാവറയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.baby found dead in thiruvanathapuram update

കുഞ്ഞിനെ ആചാരപ്രകാരമാണ് കുഴിച്ചിട്ടതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. നേപ്പാള്‍ സ്വദേശി അമൃത എന്ന യുവതി ആണ് പൂർണവളർച്ച എത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പോത്തൻകോട് വാവറ അമ്ബലത്ത് കന്നുകാലികള്‍ക്കായി വളർത്തുന്ന തീറ്റപ്പുല്‍ കൃഷിയിടത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടത്.

കഴിഞ്ഞ ദിവസമാണ് അമൃതയും ഭർത്താവ് ഗണേഷും ബന്ധു നരേന്ദ്രൻ ജോലി ചെയ്യുന്ന ഫാം ഹൗസിലെത്തിയത്. നരേന്ദ്രനും ഗണേഷും പുറത്തുപോയപ്പോഴാണ് അമൃത പ്രസവിച്ചത്. പിന്നീട് കുട്ടിയെ കുഴിച്ചിട്ടു. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോത്തന്‍കോട് പോലീസിനെ വിവരം അറിയിച്ചതിന് തുടര്‍ന്നാണ് പോലീസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തത്. ഏത് സാഹചര്യത്തിലാണ് കുട്ടിയുടെ ശരീരം കുഴിച്ചിട്ടത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം പൂർണവളർച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളെ നേപ്പാളിലെ ആചാരപ്രകാരം കുഴിച്ചിടാറുണ്ടെന്നാണ് അമൃത പൊലീസിനോട് പറഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments