മുംബൈ : എൻസിപി അജിത് പവാർ വിഭാഗം നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയും ആയ ബാബാ സിദ്ദിഖ് (66) ശനിയാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ടു.മൂന്നംഗ സംഘമാണ് രാത്രി ഒൻപതരയോടെ ബാന്ദ്രയിൽ വച്ച് ബാബാ സിദ്ദിഖിനുനേരെ വെടിയുതിർത്തത് എന്നാണ് പ്രാഥമിക വിവരം.
വയറിനും നെഞ്ചിലുമായിരുന്നു വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
തുടർന്ന് സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.അറസ്റ്റു ചെയ്യപ്പെട്ട ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്.കൂടാതെ മറ്റൊരാൾ ഒളിവിലാണ്. സംഭവത്തിന് പിന്നാലെ കർശന നടപടികൾ സ്വീകരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പൊലീസിനോട് പറഞ്ഞു .