Sunday, January 26, 2025
spot_imgspot_img
HomeNews'നേതൃത്വം മനസുവെച്ചിരുന്നെങ്കില്‍ ഇ.പി ജയരാജന്‍ ബിജെപിയില്‍ എത്തിയേനെ,ജി സുധാകരന് ഒരിക്കലും കോൺഗ്രസിലേക്ക് പോകാൻ...

‘നേതൃത്വം മനസുവെച്ചിരുന്നെങ്കില്‍ ഇ.പി ജയരാജന്‍ ബിജെപിയില്‍ എത്തിയേനെ,ജി സുധാകരന് ഒരിക്കലും കോൺഗ്രസിലേക്ക് പോകാൻ ആവില്ല,സുധാകരന്റെ പാതി മനസ്സ് ബിജെപിക്കൊപ്പം’; ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍:നേതൃത്വം മനസുവെച്ചിരുന്നെങ്കില്‍ ഇ.പി ജയരാജന്‍ ബിജെപിയില്‍ എത്തിയേനെ എന്ന് ബി ഗോപാലകൃഷ്ണന്‍. ഏതെങ്കിലും സംസ്ഥാനത്തെ ബിജെപിയുടെ പ്രതിനിധിയായോ, ഗവര്‍ണറായോ ജയരാജന്‍ മാറിയേനെയെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.B Gopalakrishnan says G Sudhakaran will not go to Congress

ജി സുധാകരന്‍ മനസുകൊണ്ട് ബിജെപി അംഗത്വം എടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. ജി സുധാകരന്റെ പാതി മനസ്സ് ബിജെപിക്കൊപ്പമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡണ്ടും താനും ചേർന്ന് ജി സുധാകരനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.ജി സുധാകരൻ കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്.വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണം എന്ന നരേന്ദ്രമോഡിയുടെ ആഹ്വാനത്തിന്‍റെ  ഭാഗമായാണ് പോയത്.സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് ജി സുധാകരൻ.ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ജി സുധാകരന്  സമ്മാനിച്ചു.

സിപിഎം രാജ്യദ്രോഹികളുമായി കൈകോർത്ത് ആദർശം കുഴിച്ചുമൂടുന്ന സമയമാണിത്.ആലപ്പുഴയിൽ ഭീകരവാദ പ്രസ്ഥാനത്തിന്‍റെ  നേതാക്കൾ സിപിഎമ്മിനുള്ളിൽ നുഴഞ്ഞുകയറി സിപിഎമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.കൂടിക്കാഴ്ചയിൽ ഇക്കാര്യവും ഞങ്ങൾ സംസാരിച്ചു.

എല്ലാം ജി സുധാകരൻ മൗനമായി കേട്ടു.സുധാകരന്‍റെ മനസ്സ് പകുതി ബിജെപിക്കാരന്‍റേത്  കൂടിയായിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തിൽ ആണെന്ന ഞങ്ങളുടെ വാദം സുധാകരൻ അംഗീകരിക്കുന്നുണ്ട്.സുധാകരന് ഒരിക്കലും കോൺഗ്രസിലേക്ക് പോകാൻ ആവില്ല. തീവ്രവാദികൾ സിപിഎമ്മിൽ നുഴഞ്ഞുകയറി എന്ന കാര്യത്തിൽ ബിജെപിയുടെ പകുതി മനസ്സ് സുധാകരനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments