Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsശബരിമല സന്നിധാനത്തെ ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു

ശബരിമല സന്നിധാനത്തെ ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു

സന്നിധാനം: ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു. കർണാടക രാം നഗർ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു പ്രായം. ഇന്ന് വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്.Ayyappa devotee died after jumping from flyover at Sabarimala Sannidhanam

വീഴ്ചയിൽ കൈയ്ക്കും കാലിനും പൊട്ടൽ ഏറ്റതായി ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചിരുന്നു. സന്നിധാനം ആശുപത്രിയിൽ നിന്നും പമ്പ ഗവ. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സിടിസ്‌കാൻ ഉൾപ്പെടെ കൂടുതൽ പരിശോധനകൾ ആവശ്യമായതിനാലാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

തീർത്ഥാടകൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണോ എന്ന് സംശയമുണ്ടായിരുന്നു. വീണതിന് ശേഷം ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത്. തിരിച്ചറിയൽ രേഖ വെച്ചാണ് തീർത്ഥാടകന്റെ വിവരങ്ങൾ സ്ഥിരീകരിച്ചത്. കുമാർ രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments