പുനെ: പിറന്നാളിന് ദുബായില്‍ കൊണ്ടുപോകാത്തതിന് ഭര്‍ത്താവിനെ ഇടിച്ച് കൊലപ്പെടുത്തിയ ഭാര്യയുടെ വാര്‍ത്ത ഇന്നലെ പുറത്ത് വന്നിരുന്നു. autopsy report of wife punches husband nose and he died
സംഭവത്തില്‍ മരിച്ച നിഖില്‍ ഖന്ന (36) യുടെ പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍ പുറത്ത്. മൂക്കിനേറ്റ ഇടിക്ക് പിന്നാലെ തലയിലുണ്ടായ ആഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇടിയേറ്റ് ഖന്നയുടെ മൂക്കിന് പൊട്ടലുണ്ടായി. അടിയേറ്റ് നിഖില്‍ ബോധരഹിതനായി തറയിൽ വീണു. തുടർന്ന് അമിതമായി രക്തസ്രാവം സംഭവിച്ചു.
വീഴ്ചക്കിടയില്‍ തല എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടാവാമെന്ന് സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സഞ്ജയ് പതാംഗെ പറഞ്ഞു. രേണുക കൈ കൊണ്ടാണോ മൂക്കിനിടിച്ചത് അതോ എന്തെങ്കിലും ആയുധം ഉപയോഗിച്ചാണോ എന്നും അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രേണുകയെ വന്‍വാഡി പൊലീസ് അറസ്റ്റ് ചെയ്തു.
ദുബൈയിലേക്ക് പിറന്നാൾ ആഘോഷിക്കാൻ കൊണ്ടുപോകാത്തതിന്റെ പേരില്‍ രേണുകയും നിഖിലും തമ്മില്‍ വഴക്കുണ്ടായെന്ന് നിഖിലിന്‍റെ അച്ഛന്‍ പൊലീസിനോട് പറഞ്ഞു. ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയില്ലെന്നതും വഴക്കിന് കാരണമായി. ബന്ധുവിന്റെ ജന്മദിനത്തിനായി ദില്ലിയിലേക്ക് പോകാനുള്ള രേണുകയുടെ തീരുമാനത്തെ എതിര്‍ത്തതാണ് ഒടുവിലത്തെ പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
നിഖിലിനെ ഇടിച്ചിട്ട ശേഷം രേണുക തന്നെയാണ് തന്നെ ഫോണില്‍ വിളിച്ചതെന്ന് നിഖിലിന്‍റെ അച്ഛന്‍ പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ മകൻ നഗ്നനായി നിലത്ത് കിടക്കുന്നതും മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്നതുമാണ് കണ്ടത്. മകന് ഉടനെ കൃത്രിമശ്വാസം നല്‍കാന്‍ ശ്രമിച്ചെന്നും അദ്ദേഹം മൊഴി നല്‍കി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഖില്‍ മരിച്ചു.