Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsപാർട്ടി വിട്ട വനിതാകൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം; വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ച് ഇടതുപക്ഷ...

പാർട്ടി വിട്ട വനിതാകൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം; വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ച് ഇടതുപക്ഷ കൗൺസിലർമാർ

കോഴിക്കോട് : പാർട്ടി വിട്ട വനിതാകൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർജെഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്.Attack on women councilors who left the party

ആർജെഡിയിൽ നിന്ന്  മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു.

ആർജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗിൽ ചേർന്നത്. ഇതിനെ തുടർന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങൾ ചെരുപ്പ് മാല ഇടാൻ ശ്രമിച്ചത്. ഇന്നലെ നടന്ന കൌൺസിൽ യോഗത്തിനിടെയാണ് സംഭവമുണ്ടായത്. ചെരുപ്പ് മാല ഇടാനുള്ള ശ്രമം യുഡിഎഫ് അംഗങ്ങൾ തടഞ്ഞു. നേരത്തെ ഇവരുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു.

‘ക്രൂരമായ പകവീട്ടലാണുണ്ടായത്. അപമാനിക്കപ്പെട്ടു. സിപിഎം കൌൺസിലർമാരാണ് ഏറ്റവും മോശമായി പെരുമാറിയത്. കൌൺസിൽ തുടങ്ങാനിരിക്കെയാണ് എൽഡിഎഫ് കൊൺസിലർമാർ മോശം മുദ്രാവാക്യങ്ങളുമായെത്തി. ശേഷം കയ്യാങ്കളിയുണ്ടാകുകയും സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ആക്രമിച്ചുവെന്നും’ ഷനൂബിയ  പ്രതികരിച്ചു. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments