Friday, April 25, 2025
spot_imgspot_img
HomeCinema‘അയാളുടെ ഭ്രാന്തൻ ചിരി ചെവിയിൽ മുഴങ്ങുന്നു’: അര്‍ദ്ധരാത്രി ഒരു മണിയ്ക്ക് ഇരുട്ടില്‍ മറഞ്ഞിരുന്ന അയാള്‍ എന്നെ...

‘അയാളുടെ ഭ്രാന്തൻ ചിരി ചെവിയിൽ മുഴങ്ങുന്നു’: അര്‍ദ്ധരാത്രി ഒരു മണിയ്ക്ക് ഇരുട്ടില്‍ മറഞ്ഞിരുന്ന അയാള്‍ എന്നെ ക്രൂരമായി ആക്രമിച്ചു; മുറിവേറ്റ് നീരു വന്ന മുഖവുമായി വനിത വിജയകുമാര്‍

വനിത വിജയകുമാര്‍ വിവാദങ്ങളിലൂടെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം നേടാറുള്ള താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.attack on actress vanitha vijayakumar behind which the woman claims to be a fan of the bigg boss

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം രാത്രി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

ബിഗ് ബോസിലെ ഒരു താരത്തിന്റെ ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ തന്നെ അടിച്ചെന്നും മുഖം മുറിഞ്ഞ് ചോര വരുന്ന അവസ്ഥയിലാണെന്നും ഫോട്ടോ സഹിതം വെളിപ്പെടുത്തിയിരിക്കുകയാണ് വനിത വിജയകുമാര്‍.

‘ക്രൂരമായി ഞാന്‍ ആക്രമിക്കപ്പെട്ടു. അദ്ദേഹം ആരാണെന്ന് ദൈവത്തിന് മാത്രമേ അറിയുകയുള്ളു. ബിഗ് ബോസ് താരം പ്രദീപ് ആന്റണിയുടെ ആരാധകനാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. ബിഗ് ബോസ് തമിഴ് ഏഴാം സീസണിനെ പറ്റിയുള്ള എന്റെ റിവ്യൂ കഴിഞ്ഞതിന് ശേഷം ഡിന്നര്‍ കഴിക്കാന്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍.

ശേഷം എന്റെ സഹോദരി സൗമ്യയുടെ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ എടുക്കാന്‍ വരുമ്പോള്‍ ഇരുട്ടില്‍ നിന്നും ഒരാള്‍ കടന്ന് വന്നു. എന്നിട്ട് ചുവപ്പ് കാര്‍ഡ് കൊടുപ്പിച്ചു അല്ലേ എന്ന് പറഞ്ഞു.

നിന്റെ സപ്പോര്‍ട്ടും അതിലുണ്ടെന്ന് പറഞ്ഞ് എന്റെ മുഖത്ത് ആഞ്ഞടിച്ചു. എന്നിട്ട് ഓടി പോയി. എനിക്ക് വലിയ വേദനയാണ് തോന്നിയത്. മാത്രമല്ല മുഖത്ത് നിന്നും ചോര വന്നതോടെ ഞാന്‍ അലറി കരഞ്ഞ് പോയി. അര്‍ദ്ധരാത്രി ഒരു മണി സമയമായിരുന്നു.

അതുകൊണ്ട് തന്നെ എന്റെ ചുറ്റിനും ആരും ഉണ്ടയിരുന്നില്ല. ഉടനെ ഞാനെന്റെ സഹോദരിയെ വിളിച്ചു. പോലീസില്‍ പരാതിപ്പെടാനാണ് അവള്‍ പറഞ്ഞത്. പക്ഷേ അവരുടെ രീതികളില്‍ എനിക്ക് വിശ്വസമില്ലാത്തത് കൊണ്ട് പരാതി കൊടുത്തില്ല. ശേഷം ഫസ്റ്റ് എയിഡ് എടുത്തതിന് ശേഷം ഞാന്‍ വീട്ടിലേക്ക് പോന്നു

. എന്നെ ആക്രമിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഒരു ഭ്രാന്തനെ പോലെയുള്ള അയാളുടെ ചിരി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങി കേള്‍ക്കുകയാണ്. ശാരീരികമായി സുഖമില്ലാത്തതിനാല്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരുന്ന എല്ലാത്തില്‍ നിന്നും ഞാനൊരു ബ്രേക്ക് എടുക്കുകയാണ്. ഈ അവസ്ഥയില്‍ സ്‌ക്രീനിന് മുന്നില്‍ വരാന്‍ സാധിക്കില്ല. ഇങ്ങനെ കുഴപ്പക്കാരനായ ഒരാളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് അപകടം ഒരടി അകലെയാണ്’, എന്നുമാണ് വനിത പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments