Saturday, May 17, 2025
spot_imgspot_img
HomeNewsഗാനമേളയെച്ചൊല്ലി വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല് ; ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വധുവിന്റെയും വരന്റെയും ആളുകൾ: തടസ്സംപിടിക്കാനെത്തിയ നാട്ടുകാരെയും...

ഗാനമേളയെച്ചൊല്ലി വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല് ; ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വധുവിന്റെയും വരന്റെയും ആളുകൾ: തടസ്സംപിടിക്കാനെത്തിയ നാട്ടുകാരെയും കൈകാര്യം ചെയ്തു

തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെൻ്റിനറി മെമ്മോറിയൽ ഹാളിലാണ് സംഭവം. വിവാഹ സൽക്കാരത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ​ഗാനമേളയെച്ചൊല്ലിയാണ് തല്ലുണ്ടായത്. വാക്കുതർക്കം കനത്തതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.attack in wedding thiruvanathapuram

ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി ഗാനമേള നടന്നിരുന്നു. ഇതിന് ചുവടുവച്ച്‌ ഒരു സംഘം ആളുകള്‍ ഡാൻസ് കളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപേകുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേര്‍ന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ ഇരു സംഘങ്ങളും നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു എന്ന് പറയുന്നു.

വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിനു മുമ്ബ് തന്നെ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല എന്നും പരാതി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments