Wednesday, April 30, 2025
spot_imgspot_img
HomeNewsവയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്; രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയില്‍

വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്; രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയില്‍

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവയ്പ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയില്‍.

മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് വിവരം. രാത്രി പത്തരയോടെയായിരുന്നു സംഭവം. ഏറ്റമുട്ടലില്‍ വെടിയേറ്റയാള്‍ ചികിത്സ തേടാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍- വയനാട് അതിര്‍ത്തികളിലെ ആശുപത്രികളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

ഇന്നലെ രാത്രിയോടെ പേര്യ ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടിലാണ് മാവോവാദികളും പൊലീസും തമ്മില്‍ വെടിവെപ്പുണ്ടായത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുമായി അനീഷിന്റെ വീട്ടില്‍ എത്തിയതായിരുന്നുവെന്ന് അനീഷ് പറയുന്നു.

ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ടും പൊലീസും വീട് വളഞ്ഞത്. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിന് മുമ്ബായി ആകാശത്തേക്ക് വെടിവെച്ച്‌ തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സംഘം തയറാറായില്ല. തുടര്‍ന്ന് ഇത് ഏറ്റമുട്ടലില്‍ കലാശിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments