Sunday, April 27, 2025
spot_imgspot_img
HomeNewsയുകെയിൽ രണ്ടാം ദിവസം അക്രമിക്കപ്പെട്ടു, എനിക്ക് ചുറ്റും രക്തം മാത്രം, നാട്ടിലേക്ക് മടങ്ങുകയാണ് ; എഴുത്തുകാരി...

യുകെയിൽ രണ്ടാം ദിവസം അക്രമിക്കപ്പെട്ടു, എനിക്ക് ചുറ്റും രക്തം മാത്രം, നാട്ടിലേക്ക് മടങ്ങുകയാണ് ; എഴുത്തുകാരി സൗന്ദര്യ

കഴിഞ്ഞ കുറച്ച നാളുകളായി ഇന്ത്യയിൽ നിന്ന് യുവാക്കളുടെ വിദേശരാജ്യങ്ങളിലേക്കു കുടിയേറ്റം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഉയര്‍ന്ന വരുമാനവും ജോലിയും തന്നെയാണ് ഇവരുടെ ലക്ഷ്യം. assaulted for the second day in london

എന്നാൽ ഇപ്പോഴിതാ വിദേശ രാജ്യങ്ങള്‍ അവിടെ എത്തുന്ന വിദേശികള്‍ക്ക് എത്രമാത്രം സുരക്ഷിതമാണെന്ന് സ്വന്തം അനുഭവത്തിലൂടെ പറയുകയാണ് എഴുത്തുകാരിയും ഗ്രീൻകാർഡ് ഇൻകോർപ്പറേഷന്‍റെ സഹസ്ഥാപകയുമായ സൗന്ദര്യ ബാലസുബ്രമണി. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ആണ് അവർ തന്റെ അനുഭവം വെളിപ്പെടുത്തിയത്.

കഴിഞ്ഞ സെപ്തംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ലണ്ടനിലെ തെരുവിൽ വച്ച് ഒരാള്‍ തന്നോട് പണം ആവശ്യപ്പെട്ടെന്നും കൊടുക്കാന്‍ താൻ വിസമ്മതിച്ചപ്പോള്‍ തന്‍റെ മുഖത്ത് കുത്തിയതായും ഇവര്‍ വീഡിയോയില്‍ പറയുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ താന്‍ സ്തംഭിച്ച് പോയെന്നും പിന്നീട് നോക്കുമ്പോള്‍ അതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ തന്‍റെ മൂക്കില്‍ നിന്നും രക്തം ഒഴുകുകയായിരുന്നു.

ഈ സമയത്ത് താന്‍ നിലത്ത് മുട്ട് കുത്തിയിരുന്നു. തന്‍റെ ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് തിരിഞ്ഞ് നോക്കിയപ്പോള്‍ ആക്രമിച്ചയാള്‍ തന്നെ നോക്കി ചിരിച്ച് കൊണ്ട് പിന്നില്‍ നില്‍ക്കുന്നതാണ് കണ്ടതെന്നും വീഡിയോയില്‍ ഇവര്‍ പറയുന്നു.

തന്നെ ചുറ്റും കൂടിയവരും പോലീസും 15 മിനിറ്റിനുള്ളില്‍ ആശുപത്രിയിലെത്തിച്ചു. ഏതാണ്ട് എട്ട് മണിക്കൂറോളം ആശുപത്രിയില്‍ ചെവഴിച്ചു. ഈ സമയം കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടരുതെന്ന് മാത്രമായിരുന്നു തന്‍റെ ചിന്ത. ഒടുവില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ മൂക്കിന് പല സ്ഥലങ്ങളിലായി പൊട്ടലുണ്ടെങ്കിലും കാഴ്ചയ്ക്ക് പ്രശ്നമൊന്നും സംഭവിച്ചില്ല.

അക്രമിയെ പോലീസ് പിടികൂടി. അയാള്‍ തന്നെ അക്രമിക്കും മുമ്പ് രണ്ട് പേരെ കൂടി ആക്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അതേസമയം യുകെയില്‍ ഇപ്പോള്‍ ഇത്തരം അക്രമം ഒരു പതിവാണെന്നു അവർ പറയുന്നു. സംഗതിക്ക് ഇരയാകുന്നതിനേക്കാള്‍ നല്ലത്, നാട്ടിലെ സുരക്ഷിതത്വം തന്നെയാണെന്നും അതിനാല്‍ താന്‍ തിരികെ നാട്ടിലേക്ക് മടങ്ങുകയാണെന്നും സൗന്ദര്യ തന്‍റെ മൂന്നാമത്തെ വീഡിയോയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് വിവരിക്കുന്ന മൂന്ന് വീഡിയോകളാണ് സൗന്ദര്യ പങ്കുവച്ചത്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments