15 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനു ജയം രവി ഭാര്യയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്നുവെന്നു പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴാകട്ടെ ആര്‍തിക്കെതിരെ ജയം രവി പൊലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനിലാണ് ആര്‍തിക്കെതിരെ ജയം രവി പരാതി നല്‍കിയത്.ആര്‍തി വീട്ടില്‍ നിന്നും പുറത്താക്കി ,ഇസിആര്‍ റോഡിലെ ആര്‍തിയുടെ വീട്ടില്‍ നിന്ന് തന്റെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് ജയം രവി പൊലീസിനോട് പറഞ്ഞു .
പക്ഷെ ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും പ്രഖ്യാപനത്തില്‍ താന്‍ ഞെട്ടിയെന്നും ആരതി പറഞ്ഞു.ആർത്തിയും മക്കളും ജയം രവിയെ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കൂടാതെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിമയപോരാട്ടത്തിന് ഇറങ്ങുമെന്ന് ജയം രവി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഗായിക കെനിഷയുമായി ജയം രവി പ്രണയത്തിലാണെന്നും ഇത് ആരതി അറിഞ്ഞതോടെയാണ് വിവാഹമോചനം പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ കെനിഷയുമായി തനിക്ക് അങ്ങനെ ബന്ധമൊന്നുമില്ലെന്ന് ജയം രവി വ്യക്തമാക്കി.