മുംബൈ: ഏറെ നാളുകൾക്ക് മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ ഫോട്ടോ സംവിധായകൻ രാം ഗോപാൽ വർമ ഷെയർ ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. തുടർന്ന് ഇരുവരും ട്രോളുകളും പരിഹാസങ്ങളുമെല്ലാം ഇരുവരും നേരിടേണ്ടിയും വന്നിരുന്നു. ആ വേളയിലാണ് തന്റെ അടുത്ത പടത്തിൽ ശ്രീലക്ഷ്മി അഭിനിയിക്കുമെന്ന് രാം ഗോപാൽ അറിയച്ചത്. സിനിമാ അരങ്ങേറ്റത്തിന് മുന്നോടിയായി ആരാധ്യ ദേവി എന്ന് ശ്രീലക്ഷ്മിയുടെ പേര് മാറ്റുകയും ചെയ്തിരുന്നു.

ഇതിനിടയിൽ മുൻപ് ആരാധ്യ ഗ്ലാമറസ് വേഷം ചെയ്യില്ലെന്ന് പറഞ്ഞൊരു ഇന്റർവ്യു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പിന്നാലെ വിമർശന ട്രോളുകളും പുറത്തുവന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധ്യ.
ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സാരി എന്ന സിനിമയില്‍ നായികയായി അഭിനയിച്ച് ശ്രദ്ധേയായി മാറിയിരിക്കുകയാണ് നടിയും മോഡലുമായ ആരാധ്യ ദേവി. ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ രാം ഗോപാല്‍ വര്‍മ്മ പങ്കെടുത്തതും വലിയ വാര്‍ത്തയായിരുന്നു
ശ്രീലക്ഷ്മി സതീഷ് എന്ന മലയാളിയായ യുവതിയാണ് ഇപ്പോള്‍ ആരാധ്യ ദേവിയായി മാറിയിരിക്കുന്നത്. മുന്‍പൊരു ഫോട്ടോഷൂട്ട് നടത്തിയതാണ് ആരാധ്യയുടെ തലവര മാറ്റുന്നത്. ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ രാം ഗോപാല്‍ വര്‍മ്മ തന്റെ സിനിമയിലേക്ക് ഇവരെ തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോഴിതാ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനെ പറ്റി ആരാധ്യ പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണ്.
ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ തന്റെ കാഴ്ചപ്പാടുകൾ മാറിയെന്ന് നടി ആരാധ്യ ദേവി പറയുന്നു . ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു കഥാപാത്രത്തിനും താൻ തയാറാണെന്നും ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുകയാണെന്നും ആരാധ്യ സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിൽ പറഞ്ഞു.
‘ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് ഞാൻ പണ്ട് തീരുമാനമെടുത്തിരുന്നു. 22–ാം വയസ്സിൽ ഞാനെടുത്ത ആ തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോർത്ത് ഇന്ന് ഞാൻ പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങൾ മാറും ഒപ്പം ജീവിതാനുഭവങ്ങൾ നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റുകയും ചെയ്യും. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകൾ മാറി. അന്നു ഞാൻ പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ ദു:ഖമില്ല, കാരണം അത് അന്നത്തെ എന്റെ മാനസികനില വച്ചു ഞാൻ പറഞ്ഞതാണ്. ഗ്ലാമർ എന്നത് വളരെ വ്യക്തിപരമാണ്. എന്നെ സംബന്ധിച്ച് അത് ശാക്തീകരണമാണ്. ഒരു നടിയെന്ന നിലയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് നിർണായകമെന്ന് ഞാൻ കരുതുന്നു. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു റോളിനും ഞാൻ തയാറാണ്. അതെക്കുറിച്ച് എനിക്ക് പശ്ചാത്താപമില്ല. മികച്ച റോളുകൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നു.’ ആരാധ്യ കുറിച്ചു.